1 GBP = 103.68
breaking news

മെയ്ഡ്സ്റ്റോണിൽ ആവേശപ്പൂരമൊരുക്കി മലയാളി ക്രിക്കറ്റ് മാമാങ്കം ജൂൺ 27 ന്

മെയ്ഡ്സ്റ്റോണിൽ ആവേശപ്പൂരമൊരുക്കി മലയാളി ക്രിക്കറ്റ് മാമാങ്കം ജൂൺ 27 ന്

മെയ്ഡ്സ്റ്റോൺ : കെന്റിലെ പ്രമുഖ മലയാളി സംഘടനയായ മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓൾ യുകെ തലത്തിൽ ക്രിക്കറ്റ് ടൂർണ്ണമെന്റ് ഒരുങ്ങുന്നു. യുകെയിലെ പ്രമുഖ ക്രിക്കറ്റ് ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള  ഓൾ യുകെ T20 ക്രിക്കറ്റ് ടൂര്ണമെന്റിനാണ്  ജൂൺ 27 ഞായറാഴ്ച മെയ്ഡ്സ്റ്റോൺ ആതിഥ്യമരുളുന്നത്. കോവിഡ് മഹാമാരി സൃഷ്ടിച്ച അരക്ഷിതാവസ്ഥയിൽ നിന്നും രാജ്യം സാധാരണജീവിതത്തിലേക്ക് തിരികെയെത്തുന്ന സാഹചര്യത്തിലാണ്  ഈ ആവേശപ്പോരാട്ടവും സംഘടിപ്പിച്ചിരിക്കുന്നത്. 

മെയ്ഡ്സ്റ്റോൺ ഓക് വുഡ് പാർക്ക് ഗ്രൗണ്ടിൽ രാവിലെ 8 മണി മുതൽ ആരംഭിക്കുന്ന മത്സരക്കളിയിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 8 ടീമുകൾ പങ്കെടുക്കും. ഗ്രൂപ്പ് സ്റ്റേജിൽ നിന്നും വിജയിച്ചുവരുന്ന നാലു ടീമുകൾ സെമിഫൈനലിൽ പ്രവേശിക്കും. ഫൈനലിൽ വിജയകിരീടം നേടുന്നവർക്ക്  അലൈഡ് മോർട്ഗേജ് സർവീസസ് നൽകുന്ന 750 പൗണ്ടും എംഎംഎ നൽകുന്ന എവർ റോളിംഗ് ട്രോഫിയും ലഭിക്കും. രണ്ടാം സ്ഥാനത്തെത്തുന്നവരെ കാത്തിരിക്കുന്നത് എംജി ടൂഷൻസ്, പോൾ ജോൺ സോളിസിറ്റർസ് എന്നിവർ നൽകുന്ന 500 പൗണ്ടും  എംഎംഎ നൽകുന്ന എവർ റോളിംഗ് ട്രോഫിയും ആണ്. ബെസ്ററ് ബാറ്റ്സ്മാൻ, ബെസ്ററ് ബൗളർ, മാൻ ഓഫ് ദി മാച്ച് എന്നിവർക്ക് പ്രത്യേക കാഷ് അവാർഡുകളും ട്രോഫിയും ലഭിക്കും. 

ലോക്ഡൗൺ നിയന്ത്രണങ്ങൾ നീങ്ങുന്നതിനു ശേഷം സംഘടിപ്പിക്കുന്ന ആദ്യ മലയാളി പ്രോഗ്രാം എന്ന നിലയിൽ ഏറെ പ്രതീക്ഷയോടുകൂടിയാണ് എംഎംഎ ഈ മൽസരസംഗമത്തെ കാണുന്നത്. കളിക്കാർക്ക് പുറമെ   മത്സരം വീക്ഷിക്കുന്നതിനും വീക്കെൻഡ് ചിലവിടുന്നതിനുമായി യുകെയുടെ പലഭാഗങ്ങളിൽ നിന്നും കെന്റിലെ മലയാളികൂട്ടായ്മകളിൽ നിന്നും നിരവധി കണികളെയാണ് അന്നേദിവസം  തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് പ്രസിഡന്റ് രാജി കുര്യൻ പറഞ്ഞു. എംഎംഎ യുടെ ഈ വർഷത്തെ ആദ്യ ഔട്ട് ഡോർ പരിപാടിയായ ഈ ആവേശകരമായ മത്സരപോരാട്ടം കാണുവാനും സപ്പോർട്ട് ചെയ്യുവാനും എല്ലാ കായികപ്രേമികളെയും മെയ്ഡസ്റ്റണിലേക്ക് ക്ഷണിക്കുന്നതായും പ്രസിഡന്റ് അറിയിച്ചു.

മത്സരത്തോടനുബന്ധിച്ചു അസോസിയേഷന്റെ വനിതാ വിഭാഗമായ മൈത്രിയുടെ നേതൃത്വത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെ രുചികരവും വ്യത്യസ്തവുമായ ഭക്ഷണവിഭവങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഫുഡ് സ്റ്റാൾ ഉണ്ടായിരിക്കും. കൂടാതെ കുട്ടികൾക്കായി പ്രത്യേക ഫുഡ് സ്റ്റാളുകൾ തുറക്കാനും തീരുമാനിച്ചതായി മൈത്രി കോ-ഓർഡിനേറ്റർ ലിൻസി കുര്യൻ പറഞ്ഞു.
യുകെയിലെ മലയാളി ക്രിക്കറ്റ് പ്രൊമോഷൻ ലക്ഷ്യമിട്ടു കൊണ്ട്  നടത്തപ്പെടുന്ന ഈ  ടൂർണ്ണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ മെയ് 22  നു മുമ്പായി ടീം രെജിസ്റ്റർ ചെയ്യേണ്ടതാണ്. രെജിസ്ട്രേഷൻ ഫീസ് £150 ആയിരിക്കും. ആദ്യം രെജിസ്റ്റർ ചെയ്യുന്ന 8 ടീമുകൾക്കായിരിക്കും ടൂർണമെന്റിൽ പങ്കെടുക്കുവാൻ സാധിക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.  

രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടേണ്ട നമ്പർ: 07446941826  / 07828946811 . മത്സരം നടക്കുന്ന ഗ്രൗണ്ടിന്റെ അഡ്രസ്: OAKWOOD PARK GROUND, (NEAR OAKWOOD PARK GRAMMAR SCHOOL), MAIDSTONE, KENT, ME16 8AH

വാർത്ത: ആന്റണി മിലൻ സേവ്യർ.പിആർഒ. എംഎംഎ 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more