1 GBP = 103.12

മുതിർന്ന കോൺഗ്രസ്​ നേതാവ്​ എം. എം ജേക്കബ്​ അന്തരിച്ചു

മുതിർന്ന കോൺഗ്രസ്​ നേതാവ്​ എം. എം ജേക്കബ്​ അന്തരിച്ചു

പാ​ലാ: മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ്​ എം.​എം. ജേ​ക്ക​ബ് (92) അ​ന്ത​രി​ച്ചു. പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. രാ​ജ്യ​സ​ഭാ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി​യു​മാ​യി​രു​ന്നു. 1995ലും 2000ലും ര​ണ്ടു​ത​വ​ണ മേ​ഘാ​ല​യ ഗ​വ​ർ​ണ​റാ​യും സ്​ഥാനം വഹിച്ചു.

1927 ആഗസ്​ത്​ ഒമ്പതിനാണ്​ ജനനം. 1950ലാണ്​ ​രാഷ്ട്രീ​യ​ത്തി​ലേ​ക്ക്  എ​ത്തു​ന്ന​ത്. വി​നോ​ബ ഭാ​വെ ഭൂ​ദാ​ന​പ്ര​സ്ഥാ​നം തു​ട​ങ്ങി​യ​പ്പോ​ള്‍ ഇ​തി​നോ​ട് ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തിച്ചു. 1952ല്‍ ​കേ​ര​ള ഹൈകോ​ട​തി​യി​ല്‍ അ​ഭി​ഭാ​ഷ​ക​നാ​യി. 1954ല്‍ സന്നദ്ധ സം​ഘ​ട​ന​യാ​യ ഭാ​ര​ത് സേ​വ​ക് സ​മാ​ജി​ല്‍ ചേ​ര്‍​ന്നു.

ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ കേ​ര​ള​ഘ​ട​ക​ത്തി​ന്‍റെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ര്‍, ഓ​ള്‍ ഇ​ന്ത്യ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗം എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.​

1982ലും 1988​ലും രാ​ജ്യ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തു. 1986ല്‍ ​രാ​ജ്യ​സ​ഭാ ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​മാ​നായി. പാ​ര്‍​ല​മെ​ന്‍ററി കാ​ര്യ​മ​ന്ത്രി​, ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​, ജ​ല​വി​ഭ​വ​ വ​കു​പ്പ് മ​ന്ത്രി​ തുടങ്ങിയ നിലകളിൽ സേവനമനുഷ്​ഠിച്ചു. 1985ലും 1993​ലും ​െഎക്യരാഷ്​ട്ര സഭയി​െല ഇന്ത്യൻ പ്രതിനിധിയായും പ്രവർത്തിച്ചു.

സംസ്​കാരം നാളെ രാമപുരം പള്ളി സെമി​േത്തരിയിൽ നടക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more