1 GBP = 103.12

തമിഴ്നാട് സർക്കാർ ഒരു ലക്ഷം കർഷകർക്ക് സൗജന്യ വൈദ്യുത കണക്ഷൻ നൽകി

തമിഴ്നാട് സർക്കാർ ഒരു ലക്ഷം കർഷകർക്ക് സൗജന്യ വൈദ്യുത കണക്ഷൻ നൽകി

ചെന്നൈ: തമിഴ്നാട്ടില്‍ ഒരു ലക്ഷം കർഷകർക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സൗജന്യ വൈദ്യുത കണക്ഷൻ നൽകി. ഡിഎംകെ സർക്കാർ അധികാരത്തിലെത്തിയ ശേഷം നടപ്പാക്കിയ ജനക്ഷേമ പദ്ധതികളിൽ ഏറ്റവും ഒടുവിലത്തേതാണ് കർഷകർക്കുള്ള സൗജന്യ വൈദ്യുത കണക്ഷൻ. വ്യാഴാഴ്ച മുഖ്യമന്ത്രി സ്റ്റാലിൻ ഒരു ലക്ഷം കർഷകർക്ക് സൗജന്യ വൈദ്യുത കണക്ഷനുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് കൈമാറി.

”2006 മുതൽ 2011വരയുള്ള ഡിഎംകെ സർക്കാരിന്റെ ഭരണ കാലയളവിൽ 2.99 ലക്ഷം കർഷകർക്കാണ് സൗജന്യ വൈദ്യുത കണക്ഷൻ നൽകിയത്. എന്നാൽ കഴിഞ്ഞ എഐഎഡിഎംകെ സർക്കാരിന്റെ കാലത്ത് രണ്ട് ലക്ഷം കർഷകർക്ക് മാത്രമാണ് സൗജന്യ വൈദ്യുത കണക്ഷൻ നൽകിയത്. കർഷകർക്ക് ആവശ്യമായ വൈദ്യുതി കണക്ഷനുകൾ ലഭ്യമാകതിരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ കാർഷിക മേഖലയ്ക്ക് ശരിയായ നിലയിൽ പ്രവർത്തിക്കാൻ കഴിഞ്ഞില്ല’- സർട്ടിഫിക്കറ്റ് വിതരണം ചെയ്തുകൊണ്ട് സംസാരിച്ച മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു.

‘കഴിഞ്ഞ എഐഎഡിഎംകെ സർക്കാരിന്റെ കാലത്ത് വൈദ്യുതി വകുപ്പ് ശരിയായ കണക്കുകൾ സൂക്ഷിച്ചിരുന്നില്ല. കൽക്കരി സംഭരണവുമായി ബന്ധപ്പെട്ടും വലിയതോതിലുള്ള പൊരുത്തക്കേടുകളാണുള്ളത്. കർഷകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാകുന്നതിനും കാർഷിക രംഗത്ത് വിപ്ലവകരമായ മാറ്റം വരുത്തുന്നതിനുമാണ് ഡി എം കെ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്”- സ്റ്റാലിൻ പറഞ്ഞു.

ഡി എം കെ സർക്കാർ അധികാരത്തിലെത്തിയ ശേഷം 90 ശതമാനം പരാതികൾക്കും വൈദ്യുതി ബോർഡ് പരിഹാരം കണ്ടതായും സ്റ്റാലിൻ പറഞ്ഞു. “സർക്കാർ സൗരോർജ്ജത്തിനും പ്രാധാന്യം നൽകുന്നു. തിരുവാരൂർ ജില്ലയിൽ ഒരു സോളാർ പാർക്ക് സ്ഥാപിച്ചിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാർ നടപ്പാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ സർക്കാർ പ്രമേയം പാസാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more