1 GBP = 103.71
breaking news

എം.കെ.സി.എ ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 12 ന്…

എം.കെ.സി.എ ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 12 ന്…
മാഞ്ചസ്റ്റർ:- മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 12 ന് നടക്കും. നൂറ്റിപ്പതിനഞ്ചിൽ പരം കുടുംബങ്ങൾ ഉൾപ്പെടുന്ന എം.കെ.സി.എയുടെ എല്ലാ പ്രോഗ്രാമുകളും മുഴുവൻ അംഗങ്ങളടെയും പിന്തുണയോടെയാണ് നടപ്പിലാക്കുന്നത്. ബ്ലഡ് ഡൊണേഷൻ ക്യാമ്പ്, ഫുഡ് ചാരിറ്റി, ബ്രിട്ടാനിയ ഹോട്ടലിൽ വച്ച് സംഘടിപ്പിച്ച വേൾഡ് കപ്പ് ഫൈനൽ ലൈവ്, യാത്രയപ്പ് യോഗങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
എം.കെ.സി.എയുടെ എല്ലാ പ്രവർത്തനങ്ങളുടെ വിജയത്തിനും പിന്നിൽ കമ്മിറ്റിയംഗങ്ങളോട് തോളോട് ചേർന്ന് പ്രവർത്തിക്കുന്ന അംഗങ്ങളുടെ അകമഴിഞ്ഞ പിന്തുണയാണെന്ന് പ്രസിഡന്റ് ജിജി എബ്രഹാം അഭിപ്രായപ്പെട്ടു.
ജനുവരി  12 ന് നടക്കുന്ന ക്രിസ്തുമസ് ആഘോഷങ്ങൾ നയനമനോഹരമാക്കുന്നതിന് വേണ്ടി കൾച്ചറൽ കോഡിനേറ്റർ ബിജു പി മാണിയുടെ മേൽനോട്ടത്തിൽ മുതിർന്നവരും കുട്ടികളും കഠിന പരിശീലനത്തിലാണ്. മറ്റ് കമ്മിറ്റിയംഗങ്ങളായ റോയ് മാത്യു, ടോമി തോമസ്, റെജി മടത്തിലേട്ട്, ഷാജി മാത്യു, തോമസ് കുട്ടി ജോൺ, തുടങ്ങിയവരുടെ മേൽനോട്ടത്തിൽ മറ്റ് കാര്യങ്ങളും ചെയ്ത് വരുന്നു.
എം.കെ.സി.എയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന കരോൾ പരിപാടിയിലേക്കും, ജനുവരി 12 നടക്കുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടികളിലേക്കും എല്ലാ കുടുംബാംഗങ്ങളെയും  കൂടി സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ജിജോ കിഴക്കേക്കാട്ടിൽ അറിയിച്ചു.
പരിപാടി നടക്കുന ഹാളിന്റെ വിലാസം:-
Northwich Memorial Court
Chester Way, Northwich,
 CW9 5Q.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more