1 GBP = 103.70

എ.ഐ.എ.ഡി.എം.കെ സർക്കാർ മോദിയുടെ അടിമ, കൂട്ടുകെട്ട്​ തമിഴ്​നാട്ടിൽ തിരിച്ചടിയുണ്ടാക്കും -എം.കെ. സ്റ്റാലിൻ

എ.ഐ.എ.ഡി.എം.കെ സർക്കാർ മോദിയുടെ അടിമ, കൂട്ടുകെട്ട്​ തമിഴ്​നാട്ടിൽ തിരിച്ചടിയുണ്ടാക്കും -എം.കെ. സ്റ്റാലിൻ

ചെന്നൈ: പ്രധാനമന്ത്രി ന​േ​രന്ദ്രമോദിയുടെ അടിമകളാണ്​ എ.ഐ.എ.ഡി.എം.കെ സർക്കാറെന്ന്​ ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. തമിഴ്​നാട്ടിൽ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെയാണ്​ എ.ഐ.എ.ഡി.എം.കെക്കും ബി.ജെ.പിക്കുമെതിരെ സ്റ്റാലിൻ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചത്​.

തമിഴ്​നാട്ടിൽ ബി.ജെ.പി തുടച്ചുനീക്കപ്പെട്ട പാർട്ടിയാകും. ഒരു എ.ഐ.എ.ഡി.എം.കെ സ്​ഥാനാർഥിപോലും ഈ തെരഞ്ഞെടുപ്പിൽ ജയിക്കില്ല. ഏതെങ്കിലും ഒരു എ.ഐ.എ.ഡി.എം.കെ സ്​ഥാനാർഥി ജയിച്ചാൽ അവർ ബി.ജെ.പി എം.എൽ.എയാകുമെന്നും സ്റ്റാലിൻ പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയും എടപ്പാടി ​കെ. പളനിസ്വാമിയും ജനങ്ങളോട്​ നുണ പറയുന്നുവെന്നതിന്​ ധാരാളം ഉദാഹരണങ്ങളുണ്ട്​​. അതിലൊന്നാണ്​ എയിംസ്​ പ്രഖ്യാപനം. 2015 മോദി എയിംസ്​ പ്രഖ്യാപിച്ചു, എന്നാൽ ഇപ്പോൾപോലും അത്​ നടപ്പാക്കിയിട്ടില്ല -സ്റ്റാലിൻ പറഞ്ഞു. 

മധുരയിൽ എയിംസിനായി എത്ര തുകയാണ്​ വകയിരുത്തിയതെന്ന്​ കേന്ദ്രം ഇതുവരെ ​പുറത്തുവിട്ടിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ‘2015ലെ എയിംസ്​ പ്രഖ്യാപനത്തിനുശേഷം 2019ൽ മോദി തറക്കല്ലിട്ടു. മധുരയിലെ എയിംസ്​ നിർമാണത്തിന്​ ഒരു തുക പോലും ഇതുവരെ വകയിരുത്തിയിട്ടില്ല. ഇതേക്കുറിച്ച്​ ചോദിക്കു​േമ്പാൾ ജപ്പാനിൽ നിന്ന്​ തുക തേടിയതായാണ്​ മറുപടി. ഇന്ത്യ ജപ്പാനി​ലാണോ അതോ തമിഴ്​നാട്​ ഇന്ത്യയിലല്ലേ? -സ്​റ്റാലിൻ ചോദിച്ചു.

തമിഴ്​നാട്ടിൽ കനത്ത തെരഞ്ഞെടുപ്പ്​ പോരാട്ടമാണ്​ നടക്കുന്നത്​. എ.ഐ.എ.ഡി.എം.കെയും ഡി.എം.കെയും തമ്മിലാണ്​ പ്രധാനമത്സരം. ഏപ്രിൽ ആറിന്​ ഒറ്റഘട്ടമായാണ്​ തമിഴ്​നാട്ടിൽ തെരഞ്ഞെടുപ്പ്​. 234 നിയമ സഭ മണ്ഡല​ങ്ങളിലേക്കാണ്​ മത്സരം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more