1 GBP = 104.25
breaking news

യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡന്റ് ലാലു ആന്റണിയുടെ ഭാര്യാ പിതാവ് എം.ജെ. മാത്യൂസ് നിര്യാതനായി.

യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡന്റ് ലാലു ആന്റണിയുടെ ഭാര്യാ പിതാവ് എം.ജെ. മാത്യൂസ് നിര്യാതനായി.
യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡന്റ് ലാലു ആന്റണിയുടെ ഭാര്യ ഡോണയുടെ പിതാവ് പൗലോസ് ആൻഡ് മാത്തൻ കമ്പനി റിട്ട. മാനേജർ കൂനംതൈ മടത്തിപ്പറമ്പിൽ എം.ജെ. മാത്യൂസ് (ബോണി – 66) നാട്ടിൽ നിര്യാതനായി. അർബുദ ബാധയെ തുടർന്ന് കുറേക്കാലമായി ചികിത്സസയിലായിരുന്നു. ഭാര്യ തിരുവല്ല ചാക്കപ്പറമ്പിൽ ഏലിയാമ്മ. മക്കൾ ഡോണ ലാലു (യുകെ), ജോൺ മാത്യൂസ് (ഇൻഫോ എഡ്ജ്, കൊച്ചി).
 
മ്യതസംസ്കാര ശുശ്രൂഷകൾ നാളെ (ബുധൻ) ഉച്ചക്ക് 2.30 ന് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് 3.30ന്  ബ്രോഡ് വേ ഇമ്മാനുവേൽ സി.എസ്.ഐ കത്തീഡ്രൽ ചർച്ചിന്റെ സെമിത്തേരി മുക്കിലുള്ള സെമിത്തേരിയിൽ സംസ്കാരം നടക്കും. 
 
പരേതന്റെ നിര്യാണത്തിൽ യുക്മ നാഷണൽ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് , സെക്രട്ടറി റോജിമോൻ വറുഗീസ്, ട്രഷറർ അലക്സ് വർഗീസ് തുടങ്ങിയവർ യുക്മ നാഷണൽ കമ്മിറ്റിക്ക് വേണ്ടി അനുശോചനം രേഖപ്പെടുത്തി.
 
പരേതന്റെ നിര്യാണത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസും പങ്ക് ചേരുന്നതിനൊപ്പം, പരേതന്റെ ആത്മാവിന് നിത്യ ശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more