1 GBP = 100.17
breaking news

പാക് ക്രിക്കറ്റ് താരങ്ങള്‍ തമ്മിലടി; ഷാഹിദ് അഫ്രിദി കള്ളന്റെ മകനെന്ന് ജാവേദ് മിയാന്‍ദാദ്; മിയാന്‍ദാദിന് വലുത് പണമെന്ന് അഫ്രിദിയുടെ തിരിച്ചടി

പാക് ക്രിക്കറ്റ് താരങ്ങള്‍ തമ്മിലടി; ഷാഹിദ് അഫ്രിദി കള്ളന്റെ മകനെന്ന് ജാവേദ് മിയാന്‍ദാദ്; മിയാന്‍ദാദിന് വലുത് പണമെന്ന് അഫ്രിദിയുടെ തിരിച്ചടി

ഇസ്ലാമാബാദ് : പരസ്പരം ആക്ഷേപം ചൊരിഞ്ഞും തമ്മിലടിച്ചും പാകിസ്താനിലെ മുതിര്‍ന്ന ക്രിക്കറ്റ് താരങ്ങള്‍. ഷാഹിദ് അഫ്രിദിയും ജാവേദ് മിയാന്‍ദാദുമാണ് പരസ്പരം ആക്ഷേപവര്‍ഷവുമായി രംഗത്തെത്തിയത്. കള്ളന്റെ മകനെന്ന് വിളിച്ച മിയാന്‍ദാദിന് കടുത്ത ഭാഷയിലാണ് അഫ്രിദി മറുപടി നല്‍കിയത്.

കള്ളന്റെ മകനാണ് ഷാഹിദ് അഫ്രിദിയെന്ന് മിയാന്‍ദാദ് ആക്ഷേപിച്ചു. മത്സരങ്ങളില്‍ ഒത്തു കളിച്ചും വാതുവെയ്പ് നടത്തിയും പാകിസ്താന്‍ ക്രിക്കറ്റിനെ വില്‍ക്കുകയാണ് അഫ്രീദി ചെയ്തത്. അഫ്രീദിക്ക് കീഴില്‍ ഒത്തുകളിച്ച എല്ലാ ടീമംഗങ്ങളെയും എനിക്കറിയാം. പണത്തിന് വേണ്ടി കളിച്ചവര്‍ പണത്തെക്കുറിച്ച് സംസാരിക്കേണ്ട. – മിയാന്‍ദാദ് ആഞ്ഞടിച്ചു.

മത്സരങ്ങള്‍ ഒത്തുകളിച്ചിട്ടില്ലെങ്കില്‍ മക്കളുടെ തലയില്‍ കൈവെച്ച് അഫ്രിദി സത്യം ചെയ്യട്ടെ. അഫ്രീദി ഒത്തുകളിക്കുന്നതിന് താന്‍ സാക്ഷിയാണെന്നും മിയാന്‍ദാദ് രൂക്ഷവിമര്‍ശനം ഉന്നയിച്ചു. മിയാന്‍ദാദിന് പണമാണ് മറ്റെന്തിനേക്കാളും വലുതെന്നായിരുന്നു അഫ്രീദിയുടെ ഭാഷയിലുള്ള മറുപടി. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് മിയാന്‍ദാദ് ഉന്നയിക്കുന്നതെന്നും അഫ്രിദി പ്രതികരിച്ചു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more