1 GBP = 103.81

മിസോറാമില്‍ എം.എന്‍.എഫ്, ബി.ജെ.പിക്ക് നിരാശ

മിസോറാമില്‍ എം.എന്‍.എഫ്, ബി.ജെ.പിക്ക് നിരാശ

ഭരണതുടര്‍ച്ച ലക്ഷ്യമിട്ട കോണ്‍ഗ്രസിന് തിരിച്ചടി നല്‍കിക്കൊണ്ട് മിസോറാമില്‍ എം.എന്‍.എഫ് മുന്നേറ്റം. 40 അംഗ നിയമസഭയില്‍ എം.എന്‍.എഫ് 28 സീറ്റുകളിലും കോണ്‍ഗ്രസ് 7 സീറ്റുകളിലുമാണ് മുന്നിട്ടു നില്‍ക്കുന്നത്. മറ്റുള്ളവര്‍ നാല് സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുമ്പോള്‍ ബി.ജെ.പിക്ക് ഒരു സീറ്റില്‍ മാത്രമാണ് മുന്‍തൂക്കം. കേവല ഭൂരിപക്ഷത്തിന് 21 സീറ്റുകളാണ് ആവശ്യം.

2008ല്‍ 32 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് 34 സീറ്റ് നേടിയാണ് മിസോറാമില്‍ 2013ല്‍ വിജയിച്ചത്. ഈ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ടിറങ്ങിയ കോണ്‍ഗ്രസിനെയാണ് എം.എന്‍.എഫ് പിടിച്ചു നിര്‍ത്തിയത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ പിടിക്കാനായി ബി.ജെ.പി രൂപീകരിച്ച നോര്‍ത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയന്‍സില്‍(എന്‍.ഇ.ഡി.എ) സഖ്യകക്ഷിയാണ് എംഎന്‍എഫ്. എന്നാല്‍ മിസോറാമില്‍ സഖ്യം തല്‍ക്കാലത്തേക്ക് മറന്ന് ഇരുകക്ഷികളും ഒറ്റക്കാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

95 ശതമാനം ക്രിസ്തുമത വിശ്വാസികളുള്ള മിസോറാമില്‍ ബി.ജെ.പിക്ക് ഇതുവരെ അക്കൗണ്ട് തുറക്കാനായിട്ടില്ല. ഇത്തവണയും അതില്‍ വലിയ മാറ്റം വരുത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ഫല സൂചനകള്‍ നല്‍കുന്നത്. ഇത്തവണ ക്രിസ്തുമസ് ബി.ജെ.പിക്കൊപ്പം മിസോറാം ആഘോഷിക്കുമെന്ന അധ്യക്ഷന്‍ അമിത് ഷായുടെ അവകാശവാദവും വോട്ടര്‍മാര്‍ തള്ളിയിരിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more