1 GBP = 103.12

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെ മിസോറാം ഗവർണറായി നിയമിച്ചു

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെ മിസോറാം ഗവർണറായി നിയമിച്ചു

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മിസോറാമില്‍ ഗവര്‍ണര്‍. ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കുന്ന മിസോറാമില്‍ കുമ്മനം രാജശേഖരനെ ഗവര്‍ണറാക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം നാടകീയ നീക്കത്തിലൂടെയാണ് തീരുമാനിച്ചത്. കുമ്മനത്തെ മിസോറാം ഗവര്‍ണറാക്കിക്കൊണ്ട് രാഷ്ട്രപതിഭവന്റെ പത്രക്കുറിപ്പ് പുറത്തിറങ്ങി.

നിലവില്‍ നിര്‍ഭയ് ശര്‍മയാണ് മിസോറാമിന്റെ ഗവര്‍ണര്‍. ഇദ്ദേഹത്തെ മാറ്റിയാണ് കുമ്മനത്തെ നിയമിക്കാനുള്ള തീരുമാനം. ഇന്ത്യന്‍ സേനയില്‍ നിന്ന് വിരമിച്ച ശര്‍മ 2015 മെയ് 26 നാണ് മിസോറാം ഗവര്‍ണറായത്. ഇദ്ദേഹത്തിന്റെ കാലാവധി ഈ മാസം 28 ന് പൂര്‍ത്തിയാകുമെന്നും ഇതിനാലാണ് പുതിയ ഗവര്‍ണറായി കുമ്മനം രാജശേഖരനെ നിയമിക്കുന്നതെന്നുമാണ് രാഷ്ട്രപതിയുടെ നിയമനഉത്തരവില്‍ പറയുന്നു.

2015 ലാണ് ഹിന്ദുഐക്യവേദി നേതാവായിരുന്ന കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്. കുമ്മനം ഗവര്‍ണറാകുന്നതോടെ ബിജെപിക്ക് പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്തേണ്ടിവരും.

കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ഭരണമില്ലാത്തെ ഏകസംസ്ഥാനം ഇപ്പോള്‍ മിസോറാമാണ്. നിലവില്‍ മിസോറാമില്‍ വന്‍ഭൂരിപക്ഷമാണ് കോണ്‍ഗ്രസിനുള്ളത്. 2013 ലെ തെരഞ്ഞെടുപ്പില്‍ 40 അംഗ നിയമസഭയില്‍ 34 സീറ്റുകള്‍ ആണ് കോണ്‍ഗ്രസ് നേടിയത്. സഖ്യകക്ഷിയായ മിസോറാം നാഷണല്‍ ഫ്രണ്ട് (എംഎന്‍എഫ്) അഞ്ച് സീറ്റുകളും നേടി ഏകപക്ഷീയമായ ഭരണമാണ് നടത്തുന്നതെങ്കിലും അടുത്ത നിയമസഭയില്‍ എങ്ങനെയും മിസോറാമില്‍ കൂടി ഭരണം പിടിക്കുകയെന്ന തന്ത്രം ഇതിനകം തന്നെ ബിജെപി കേന്ദ്രനേതൃത്വം ആരംഭിച്ചുകഴിഞ്ഞു. ഇതിന് പിന്നാലെയാണ് ആര്‍എസ്എസ് നേതാവും ബിജെപി കേരള അധ്യക്ഷനുമായ കുമ്മനം രാജശേഖരനെ സംസ്ഥാനത്തേക്ക് ഗവര്‍ണറായി അയക്കാനുള്ള ബിജെപി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം.

നിയമസഭയില്‍ എങ്ങനെയും അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യം മുന്നില്‍വച്ച് ആദിവാസി, ഗോത്രവിഭാഗങ്ങളെ ഒപ്പം കൂട്ടിയുള്ള തന്ത്രങ്ങള്‍ ഇതിനകം ബിജെപി ആവിഷ്‌കരിച്ചുകഴിഞ്ഞു. 2013 ലെ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും സ്വന്തം അക്കൗണ്ടിലില്ലാതിരുന്നിട്ടും അഞ്ചുവര്‍ഷത്തിനുശേഷം ബിജെപി ത്രിപുരയില്‍ ഒറ്റയ്ക്ക് ഭരണം പിടിച്ച ചരിത്രവും മുന്നിലുണ്ട്. ഈ തന്ത്രം മിസോറാമിലും നടപ്പാക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് വിശ്വസ്തനായ ഒരാളെതന്നെ മിസോറാമിലേക്ക് ഗവര്‍ണറായി അയക്കാനുള്ള തീരുമാനത്തിന് പിന്നിലുമെന്ന് കരുതപ്പെടുന്നു. ഇതിനാലാണ് തികച്ചും അപ്രതീക്ഷിതമായി കുമ്മനം രാജശേഖരനെ മിസോറാമിലെ ഗവര്‍ണറാക്കിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more