1 GBP = 103.12

ബ്രിട്ടനിൽ ശൈത്യം പിടിമുറുക്കുന്നു; കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് മൈനസ് 13, രണ്ടു വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ താപനില

ബ്രിട്ടനിൽ ശൈത്യം പിടിമുറുക്കുന്നു; കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് മൈനസ് 13, രണ്ടു വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ താപനില

ബ്രിട്ടനില്‍ അതിശൈത്യം പിടിമുറുക്കുന്നു. രണ്ടുവര്‍ഷത്തിനിടെ കുറഞ്ഞ താപനിലയായ മൈനസ് 13 ഡിഗ്രിയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ലണ്ടനിലും മിഡ്‌ലാന്‍ഡ്‌സിലും കനത്ത മഞ്ഞുവീഴ്ചയുണ്ട്. ഡെവണില്‍ ഇതിനൊപ്പം വെള്ളപ്പൊക്കവും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു.

കൗണ്ടികളിലും വെസ്റ്റ് മിഡ്‌ലാന്‍സിലും യോര്‍ക്ക്‌ഷെയര്‍ ഡേല്‍സിലും മഞ്ഞുവീഴ്ച കാരണം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. കനത്ത മഴയുള്ളതിനാല്‍ ഡെവണില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിച്ച് റോഡ് ഗതാഗതം ബ്ലോക്ക് ചെയ്തിരിക്കുകയാണ്.
ഹൈലാന്‍ഡ് ഗ്രാമമായ ഡാല്‍വിന്നിയിലാണ് രണ്ടുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് 13.5 രേഖപ്പെടുത്തിയത്. ലണ്ടനിലെ ല്യൂട്ടന്‍ എയര്‍പോര്‍ട്ടിലും സമാന താപനിയാണ്. റോഡുകളിലും നടപ്പാതകളിലും മഞ്ഞുവീണ അവസ്ഥയിലാണ്. റോഡ്, റെയില്‍ വ്യോമ ഗതാഗതം തകരാറിലായ അവസ്ഥയിലാണ്.

അവശ്യ യാത്രകള്‍ മാത്രം മതിയെന്ന് ട്രാഫിക് സ്‌കോട്‌ലന്‍ഡ് ജനങ്ങളോട് നിര്‍ദ്ദേശിച്ചു. എങ്ങും ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
നോര്‍ത്ത് വെയില്‍സ് പോലീസും യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പലയിടത്തും റോഡ് ഗതാഗത യോഗ്യമല്ല. അപകടത്തെ തുടര്‍ന്ന് എം 5 മോട്ടോര്‍വേ ബ്രിഡ്ജ് എന്‍ഡ് ഭാഗം അടച്ചിട്ടതായി സൗത്ത് വെയ്ല്‍സ് പോലീസ് വ്യക്തമാക്കി.
നോര്‍ത്തേണ്‍ അയര്‍ലന്റില്‍ ഞായറാഴ്ച രാവിലെ 9 വരെ മഞ്ഞുവീഴ്ച കാരണം യെല്ലോ വാണിങ് നല്‍കിയിരുന്നു. വൈകീട്ട് മൂന്നു മണിവരെ മഴയ്ക്ക് സാധ്യതയുണ്ട് .പലയിടത്തും കാലാവസ്ഥാ മാറ്റം വാഹനാപകടവും സൃഷ്ടിക്കുന്നുണ്ട് .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more