1 GBP = 104.37
breaking news

സർക്കാർ ഗുസ്‌തി താരങ്ങൾക്കൊപ്പം, മെഡൽ നദിയിലൊഴുക്കരുത്; അനുരാഗ് ഠാക്കൂർ

സർക്കാർ ഗുസ്‌തി താരങ്ങൾക്കൊപ്പം, മെഡൽ നദിയിലൊഴുക്കരുത്; അനുരാഗ് ഠാക്കൂർ

അന്വേഷണം പൂർത്തിയാക്കുന്നത് വരെ താരങ്ങൾ കാത്തിരിക്കണമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ. കായിക താരങ്ങൾക്ക് ദോഷമാകുന്ന നടപടികൾ സ്വീകരിക്കരുത്. മെഡൽ നദിയിലൊഴുക്കുന്നത് പോലെയുള്ള നടപടികൾ പാടില്ല. സർക്കാർ ഗുസ്‌തി താരങ്ങൾക്കൊപ്പമെന്നും മന്ത്രി പറഞ്ഞു.

ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടത് പ്രകാരം തന്നെയാണ് നടപടികൾ സ്വീകരിച്ചത്.സമരം രാഷ്ട്രീയ വേദി ആക്കി മാറ്റില്ല എന്ന് താരങ്ങൾ പറഞ്ഞിട്ടും രാഷ്ട്രീയ നേതാക്കൾ സമരവേദിയിൽ എത്തുന്നു. അന്വേഷണം നിയമപ്രകാരം തന്നെ നടക്കും. ഡൽഹി പൊലീസിന്റെ അന്വേഷണത്തിൽ വിശ്വസിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

അതേസമയം ലൈംഗികാതിക്രമ കേസിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരെ തെളിവ് ലഭിച്ചിട്ടില്ലെന്ന വാർത്തകൾ തെറ്റാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

അന്വേഷണം പുരോഗമിക്കുകയാണ്. തെളിവില്ലെന്ന് ആരെയും അറിയിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ആത്മഹത്യ ചെയ്യുമെന്നും അയോധ്യയിലെ പൊതുപരിപാടിയില്‍ സംസാരിക്കവെ ബ്രിജ് ഭൂഷൺ പറഞ്ഞു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more