1 GBP = 103.90

കേരളത്തിലെ നഴ്‌സുമാർക്ക് ഇടനിലക്കാരില്ലാതെ യുകെയിൽ തൊഴിൽ നേടാൻ അവസരം; മന്ത്രി ടിപി രാമകൃഷ്ണൻ ലണ്ടനിൽ കരാർ ഒപ്പിട്ടു

കേരളത്തിലെ നഴ്‌സുമാർക്ക് ഇടനിലക്കാരില്ലാതെ യുകെയിൽ തൊഴിൽ നേടാൻ അവസരം; മന്ത്രി ടിപി രാമകൃഷ്ണൻ ലണ്ടനിൽ കരാർ ഒപ്പിട്ടു

ആതുരസേവനരംഗത്തെ കേരളപ്പെരുമ ഇനി യു.കെ യിലും. യുകെയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കേരളത്തില്‍ നിന്ന് നഴ്‌സുമാര്‍ക്ക് നിയമനം നല്‍കുന്നതു സംബന്ധിച്ച് യു.കെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ അനുബന്ധസ്ഥാപനമായ ഹെല്‍ത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ടുമായി(എച്ച്ഇഇ) സംസ്ഥാനസര്‍ക്കാര്‍ കരാര്‍ ഒപ്പുവെച്ചു. തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള ഓവര്‍സീസ് ഡവലപ്‌മെന്റ് ആന്റ് എംപ്ലോയ്‌മെന്റ് കണ്‍സള്‍ട്ടന്റ്‌സ് (ഒഡെപെക്) മുഖേനയാകും നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുക.

ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും, ഐഇഎല്‍ടിഎസ്, ഒഇടി എന്നിവ പാസാവുകയും ചെയ്ത നഴ്‌സുമാര്‍ക്ക് കരാര്‍ പ്രകാരം ഇംഗ്ലണ്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിയമനം ലഭിക്കും. വിവിധ കോഴ്‌സുകള്‍ക്ക് ചെലവാകുന്ന തുകയും വിസചാര്‍ജ്ജും വിമാനടിക്കറ്റും സൗജന്യമായിരിക്കും. യുകെയില്‍ മൂന്നുമാസത്തെ സൗജന്യതാമസവും ലഭ്യമാകും. ഇതിനകം തന്നെ നിരവധി എൻ എച്ച് എസ് ട്രസ്റ്റുകൾ നേരിട്ട് തന്നെ കേരളത്തിലെത്തി റിക്രൂട്ട്മെന്റുകൾ നടത്തുന്നുണ്ട്.

ഇടനിലക്കാരില്ലാതെ യുകെയിലേക്ക് നഴ്‌സുമാര്‍ക്ക് അവസരം ലഭിക്കുന്നത് വലിയ നേട്ടമാണ്. സര്‍ക്കാര്‍ സര്‍വീസിലുള്ള നഴ്‌സുമാര്‍ക്കും അവധിയെടുത്ത് ഈ അവസരം പ്രയോജനപ്പെടുത്താം. അയ്യായിരത്തിലധികം നഴ്‌സുമാരെ യുകെ സര്‍ക്കാരിന് കേരളത്തിൽ നിന്ന് നിയമിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more