1 GBP = 103.58
breaking news

മിനിമം വേതനം മണിക്കൂറിന് പത്ത് പൗണ്ട്; അന്യായമായ പിരിച്ചുവിടലിനെതിരെ തൊഴിലാളികൾക്ക് അവകാശങ്ങൾ; വാഗ്ദാനങ്ങളുമായി പ്രതിപക്ഷ നേതാവ് കീർ സ്റ്റാമാർ

മിനിമം വേതനം മണിക്കൂറിന് പത്ത് പൗണ്ട്; അന്യായമായ പിരിച്ചുവിടലിനെതിരെ തൊഴിലാളികൾക്ക് അവകാശങ്ങൾ; വാഗ്ദാനങ്ങളുമായി പ്രതിപക്ഷ നേതാവ് കീർ സ്റ്റാമാർ

ലണ്ടൻ: അധികാരത്തിലെത്തിയാൽ ബ്രിട്ടനിൽ തൊഴിലാളികൾക്ക് കൂടുതൽ അവകാശങ്ങൾ നൽകുമെന്ന പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് കീർ സ്റ്റാമാർ. ലേബർ പാർട്ടിയുടെ പ്രഖ്യാപിത നയങ്ങളിലൊന്നായ 10 പൗണ്ട് മിനിമം വേതനം ഉറപ്പുനൽകുന്ന പ്രഖ്യാപനമാണ് പ്രതിപക്ഷ നേതാവ് ഇന്നലെ വീണ്ടും നൽകിയത്. അധികാരത്തിലെത്തിയാൽ ആദ്യ ദിവസം മുതൽ തന്നെ എല്ലാ തൊഴിലാളികൾക്കും അന്യായമായ പിരിച്ചുവിടലിനെതിരെ അവകാശങ്ങൾ നൽകുമെന്നും കീർ സ്റ്റാർമർ പ്രതിജ്ഞ ചെയ്തു.

ടി‌യു‌സി കോൺഫറൻസിലെ പ്രസംഗത്തിൽ, ലേബർ നേതാവ് ദേശീയ ഇൻഷുറൻസ് വർദ്ധിപ്പിക്കാനുള്ള കൺസർവേറ്റീവിന്റെ പദ്ധതിയെ നിശിതമായി വിമർശിച്ചു. നിലവിലെ സർക്കാരിന്റെ കീഴിൽ രാജ്യത്തുടനീളമുള്ള തൊഴിലാളി കുടുംബങ്ങൾക്ക് ശമ്പള വർദ്ധനവ് ലഭിക്കില്ല, പക്ഷേ നികുതി വർദ്ധനവ് ലഭിക്കുമെന്ന് സർക്കാരിനെ വിമർശിച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചു.

ഈ വേനൽക്കാലത്തിന്റെ തുടക്കത്തിൽ സ്റ്റാർമർ തന്റെ ഡെപ്യൂട്ടി ആഞ്ചല റെയ്‌നർ ആസൂത്രണം ചെയ്ത പദ്ധതികളാണ് കോൺഫറൻസിൽ അനാവരണം ചെയ്തത്, ഉയർന്ന മിനിമം വേതനവും പൂജ്യം മണിക്കൂർ കരാറുകളുടെ നിരോധനവും ഉൾപ്പെടെ ജെറമി കോർബിൻ കാലഘട്ടത്തിലെ പ്രധാന വാഗ്ദാനങ്ങൾ ഉൾപ്പെടെയാണ് തൊഴിലാളികൾക്ക് മുന്നിൽ അവതരിപ്പിച്ചത്.

മിനിമം വേതനത്തിൽ ലേബർ വാഗ്ദാനം ചെയ്ത വർദ്ധനവ് ഒരു തൊഴിലാളിക്ക് പ്രതിവർഷം 2500 പൗണ്ട് ശമ്പള വർദ്ധനവ് ലഭിക്കും. എന്നാൽ അടുത്ത മാസം മുതൽ യൂണിവേഴ്‌സൽ ക്രെഡിറ്റിൽ വരുന്ന കുറവ് ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രതിവർഷം വരുമാനത്തിൽ 1,040 പൗണ്ട് കുറവായിരിക്കും ലഭിക്കുകയെന്നും സൂചിപ്പിച്ച അദ്ദേഹം സർക്കാരിന്റെ ജനദ്രോഹപ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more