1 GBP = 104.21

ദേശീയ മിനിമം വേതനം £9.50ലേക്ക്; പൊതുമേഖലയിലെ ശമ്പള വർദ്ധനവ് പുനഃസ്ഥാപിക്കും; ചാൻസലറുടെ മാജിക് ബഡ്ജറ്റ് ബുധനാഴ്ച്ച

ദേശീയ മിനിമം വേതനം £9.50ലേക്ക്; പൊതുമേഖലയിലെ ശമ്പള വർദ്ധനവ് പുനഃസ്ഥാപിക്കും; ചാൻസലറുടെ മാജിക് ബഡ്ജറ്റ് ബുധനാഴ്ച്ച

ലണ്ടൻ: ബ്രിട്ടീഷ് ചാൻസലർ റിഷി സുനക് ബുധനാഴ്ച്ച സഭയിലെത്തുക മാജിക് ബഡ്ജറ്റുമായെന്ന് സൂചന. കോവിഡ് മഹാമാരിമൂലം വലഞ്ഞിരിക്കുന്ന സാധാരണക്കാർക്ക് ആശ്വാസകരമായ ബഡ്ജറ്റായിരിക്കും അവതരിപ്പിക്കുകയെന്നാണ് സൂചനകൾ.

മരവിപ്പിച്ചിരിക്കുന്ന പൊതുമേഖലാ ശമ്പള വർദ്ധനവ് പുനഃസ്ഥാപിക്കുകയും ദേശീയ മിനിമം വേതനം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനാൽ ഏകദേശം അഞ്ച് ദശലക്ഷം ബ്രിട്ടീഷുകാർക്ക് ശമ്പള വർദ്ധനവ് ലഭിക്കും. കോവിഡ് കാരണം 2.6 ദശലക്ഷം വരുന്ന അധ്യാപകർ, സിവിൽ സർവീസുകാർ, പോലീസ് ഓഫീസർമാർ എന്നിവരുടെ വേതനം എന്നിവ കഴിഞ്ഞ വർഷം ചാൻസലർ മരവിപ്പിച്ചിരുന്നു. എന്നാൽ ആ വേദന അവസാനിപ്പിക്കാൻ അദ്ദേഹം ഈ ബുധനാഴ്ച തന്റെ ബജറ്റ് ഉപയോഗിക്കുമെന്നാണ് കരുതപ്പെടുന്നത്.

ദേശീയ മിനിമം വേതനം £ 8.91 ൽ നിന്ന് ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നു, ചില സ്രോതസ്സുകൾ ഇത് 9.50പൗണ്ടായി ഉയരുമെന്ന് സൂചിപ്പിക്കുന്നു. അടുത്ത വർഷം മുതൽ ഏകദേശം രണ്ടു ദശലക്ഷത്തോളം ജീവനക്കാർക്ക് വാർഷിക വരുമാനത്തിൽ മിനിമം ആയിരം പൗണ്ടോളമാണ് അധികമായി ലഭിക്കുക.
ബ്രിട്ടീഷുകാർക്ക് കൂടുതൽ ശമ്പളം ലഭിക്കാൻ അർഹതയുണ്ടെന്ന് ബോറിസ് ജോൺസൺ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് അഞ്ച് ശതമാനം വർദ്ധനവ് ഉണ്ടാകുന്നത്. കൂടാതെ, 2024 -ൽ ഷെഡ്യൂൾ ചെയ്തിട്ടുള്ള അടുത്ത പൊതുതെരഞ്ഞെടുപ്പ് സമയത്ത് ദേശീയ മിനിമം വേതനം 10 പൗണ്ട് ലക്ഷ്യത്തിലെത്തുകയും ചെയ്യും. ലേബർ പാർട്ടി കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് മിനിമം വേതനം പത്ത് പൗണ്ടാക്കുമെന്ന വാഗ്ദാനം നൽകിയിരുന്നു.

നിലവിൽ, 23 വയസും അതിൽ കൂടുതലുമുള്ള ബ്രിട്ടീഷുകാർക്ക് ഒരു മണിക്കൂറിന് കുറഞ്ഞത് 8.91 പൗണ്ട് ലഭിക്കാൻ അർഹതയുണ്ട്, 21, 22 വയസ്സുള്ളവർക്ക് കുറഞ്ഞ വേതനം 8.36 പൗണ്ടായിരിക്കും. ലോ പേ കമ്മീഷന്റെ ഉപദേശപ്രകാരമാണ് നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്. ലോ പേ കമ്മീഷൻ ഇന്ന് ചാൻസലർക്ക് അവരുടെ ശുപാർശകൾ സമർപ്പിക്കും. 2022 -ൽ ഒരു വലിയ ഉയർച്ചയുണ്ടാകുമെന്ന് സ്വതന്ത്ര വിദഗ്ദ്ധ സമിതി മുമ്പ് സൂചിപ്പിച്ചിരുന്നുവെങ്കിലും ചെറുകിട ബിസിനസുകളിലെ പ്രത്യാഘാതത്തെക്കുറിച്ച് ട്രഷറിയിൽ ആശങ്കയുണ്ട്.

കുറഞ്ഞ വേതനവും കുറഞ്ഞ വളർച്ചയും കുറഞ്ഞ നൈപുണ്യവും കുറഞ്ഞ ഉൽപാദനക്ഷമതയും ഉള്ള പഴയ തകർന്ന മാതൃകയിലേക്ക് തങ്ങൾ തിരികെ പോകില്ലെന്നും, കൂടുതൽ കൂലി നിശ്ചയിക്കാൻ ഈ മാസം മാഞ്ചസ്റ്ററിൽ നടന്ന കൺസർവേറ്റീവ് പാർട്ടി സമ്മേളനത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

തൊഴിലാളികളുടെ കുറവ് നികത്താനുള്ള ശ്രമത്തിൽ ഷോപ്പുകളും ഹാലിയറുകളും ഇതിനകം വേതനം വർദ്ധിപ്പിക്കാൻ നിർബന്ധിതരായി. ക്രിസ്തുമസിനോട് അനുബന്ധിച്ച് ആയിരക്കണക്കിന് താത്കാലിക ജീവനക്കാരെ എടുക്കാൻ സൂപ്പർമാർക്കറ്റുകൾ നോക്കുന്നതിനാൽ സെയിൻസ്ബറിയും മോറിസണും മിനിമം വേതനത്തിന് മുകളിൽ ഇപ്പോൾ തന്നെ വാഗ്ദാനം ചെയ്യുന്നുണ്ട്. എച്ച് ജി വി ഡ്രൈവർ കുറവുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങൾ ബുദ്ധിമുട്ടുന്നതിനാൽ, ലോറി ഡ്രൈവർമാർക്ക് 1,000 പൗണ്ട് ബോണസും ഉയർന്ന വേതനവുമാണ് കമ്പനികളുടെ വാഗ്ദാനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more