1 GBP = 93.60
breaking news

യു.എൻ.എഫ് ഉപദേശക സമിതിയംഗം മിനിജ ജോസഫിൻ്റെ പിതാവ് നിര്യാതനായി….

യു.എൻ.എഫ് ഉപദേശക സമിതിയംഗം മിനിജ ജോസഫിൻ്റെ പിതാവ് നിര്യാതനായി….

യുക്മ നഴ്സസ് ഫോറം (യു.എൻ.എഫ്) ഉപദേശക സമിതിയംഗം മിനിജ ജോസഫിൻ്റെ പിതാവ്  ഉരുളികുന്നം കളരിക്കൽ പി.ഡി. ജോസഫ് (89) നിര്യാതനായി. വിളക്കുമാടം സെൻ്റ്. ജോസഫ് ഹൈസ്കൂൾ റിട്ടയേർഡ് അദ്ധ്യാപകനായിരുന്നു. പൂവരണി പാറേകാട്ട് വെച്ചൂർ കുടുംബാംഗം പരേതയായ ത്രേസ്യാമ്മ ജോസഫ് ഭാര്യയാണ്. ഭാര്യ ത്രേസ്യാമ്മ ജോസഫ്  കഴിഞ്ഞ വർഷം ഡിസംബറിൽ മരണമടഞ്ഞിരുന്നു. 

മക്കൾ ആനിയമ്മ, ഡൊമിനിക് (ബഹറിൻ), ജോസ് വില്ലിംഗ്ടൺ (റിട്ട. പ്രൊഫ. കെ. ഇ. കോളേജ്, മാന്നാനം), വിക്ടർ (വെമ്പള്ളി), മാർട്ടിൻ (ഉരുളികുന്നം), മേർളി ടോമി (കൊഴുവനാൽ), ടെൻസൻ (ഡാലസ്), ജെമിനി(അമലഗിരി), മിനിജ (ലണ്ടൻ)


സംസ്കാര ശുശ്രൂഷകൾ നാളെ തിങ്കളാഴ്ച (22/06/20) ഉച്ചകഴിഞ്ഞ് അമലഗിരി കളരിക്കൽ വസതിയിൽ നിന്നും ആരംഭിച്ച് മുടിയൂർക്കര ഹോളി ഫാമിലി ദേവാലയ സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്.


പരേതൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, യുക്മ ജോയിൻ്റ് സെക്രട്ടറിയും  യു എൻ എഫ് നാഷണൽ കോഡിനേറ്ററുമായ സാജൻ സത്യൻ, യു എൻ എഫ് പ്രസിഡൻ്റ് സിന്ധു ഉണ്ണി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പിതാവിൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം നിര്യാണത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more