1 GBP = 103.01
breaking news

മലയാളം മിഷൻ യു കെ ചാപ്റ്റർ നടത്തിയ കണിക്കൊന്ന പഠനോത്സവത്തിന്റെ സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം നാളെ (26-9-21) 4 പി എം ന്: ബഹു.സാംസ്കാരിക മന്ത്രി സജി ചെറിയാനും മലയാളം മിഷൻ ഡയറക്ടർ പ്രൊഫ.സുജ സൂസൻ ജോർജും പങ്കെടുക്കുന്നു

മലയാളം മിഷൻ യു കെ ചാപ്റ്റർ നടത്തിയ കണിക്കൊന്ന പഠനോത്സവത്തിന്റെ സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം നാളെ (26-9-21) 4 പി എം ന്: ബഹു.സാംസ്കാരിക മന്ത്രി സജി ചെറിയാനും മലയാളം മിഷൻ ഡയറക്ടർ പ്രൊഫ.സുജ സൂസൻ ജോർജും പങ്കെടുക്കുന്നു

എബ്രഹാം കുര്യൻ

മലയാളം മിഷൻ യുകെ ചാപ്റ്റർ യുകെയിലെ പഠന കേന്ദ്രങ്ങളിലെ കുട്ടികൾക്കായി നടത്തിയ ‘കണിക്കൊന്ന’ പഠനോത്സവത്തിൽ വിജയികളായ കുട്ടികളുടെ സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം 26-9- 21 ഞായർ 4 പി എം ന് ( IST: 8.30 PM) നടത്തുന്നു. ബഹു.കേരള സാംസ്കാരിക മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയായി പങ്കെടുത്ത് സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നിർവ്വഹിക്കുന്നതാണ്. മലയാളം മിഷൻ ഡയറക്ടർ പ്രൊഫ.സുജ സൂസൻ ജോർജ് മുഖ്യപ്രഭാഷണം നടത്തും. മലയാളം മിഷൻ ഭാഷാദ്ധ്യാപകൻ ഡോ. എം ടി ശശി, യുകെ ചാപ്റ്റർ നോർത്ത് റീജിയൻ കോർഡിനേറ്റർ ശ്രീമതി ബിന്ദു കുര്യൻ എന്നിവർ ആശംസകൾ നേരും. മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ് അധ്യക്ഷത വഹിക്കും. സെക്രട്ടറി ഏബ്രഹാം കുര്യൻ സ്വാഗതവും പ്രവർത്തക സമിതി അംഗം ദീപ സുലോചന നന്ദിയും പറയും.

കേരളത്തിലെ മലയാളം മിഷൻ ഓഫീസിൽ നിന്നും ലഭിച്ച സർട്ടിഫിക്കറ്റുകൾ യുകെയിലെ പഠന കേന്ദ്രങ്ങളിൽ എത്തിച്ചിട്ടുണ്ട്. യുകെയിൽ പൊതുവേദിയിൽ ഇപ്പോൾ ചടങ്ങുകൾ സംഘടിപ്പിക്കുന്നതിന് നിയന്ത്രണം ഇല്ലാത്തതിനാൽ പഠന കേന്ദ്രങ്ങളിൽ കുട്ടികൾക്ക് ആഹ്ലാദം പകരുന്ന രീതിയിലുള്ള പരിപാടികൾ സംഘടിപ്പിച്ച് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യണമെന്നാണ് സ്കൂൾ ഭാരവാഹികൾ ഉദ്ദേശിക്കുന്നത്.

കോവിഡ് മഹാമാരിയുടെ വിഷമതകൾ നിറഞ്ഞ സമയങ്ങളിലൂടെ കടന്നുപോയിട്ടും യുകെയിലെ 5 മേഖലകളിൽ നിന്നുമായി 13 സ്കൂളുകളിൽനിന്ന് 152 പഠിതാക്കളെ പങ്കെടുപ്പിച്ച് ഇക്കഴിഞ്ഞ ഏപ്രിൽ 10 ന് നടത്തിയ ആദ്യ സർട്ടിഫിക്കറ്റ് കോഴ്സ് കണിക്കൊന്നയുടെ മൂല്യനിർണ്ണയമായ പഠനോത്സവം വലിയ വിജയമായിരുന്നു.

വിവിധ പഠന കേന്ദ്രങ്ങളിൽ നിന്നുമായി പഠനോത്സവത്തിൽ പങ്കെടുക്കുവാനെത്തിയ കുട്ടികളെ മൂന്ന് വിഭാഗമായി തിരിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിരവധി വെർച്വൽ ക്ലാസ് റൂമുകൾ ഒരുക്കിയാണ് പഠനോത്സവം കുറ്റമറ്റ രീതിയിൽ നടത്തിയത് . മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രവർത്തക സമിതി അംഗങ്ങളും അധ്യാപകരും സാങ്കേതിക പ്രവർത്തകരും രക്ഷകർത്താക്കളും കൂട്ടായി പ്രവർത്തിച്ചതു കൊണ്ടാണ് പഠനോത്സവം വിജയകരമായി നടത്തുവാനും യഥാസമയം മൂല്യനിർണയം നടത്തി റിസൾട്ട് പ്രഖ്യാപിക്കുവാനും പഠനോത്സവ കമ്മിറ്റിക്ക് സാധിച്ചത്.

മലയാളം മിഷൻ യുകെ ചാപ്റ്റർ ഭാരവാഹികൾക്കും വിവിധ പഠന കേന്ദ്രങ്ങളിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും ഒരുപോലെ ആവേശവും സന്തോഷവും പകരുന്ന രീതിയിൽ നാളെ-ഞായർ (26-9 -21) വൈകുന്നേരം 4 മണിക്ക് ( IST: 8.30 PM) നടക്കുന്ന സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുവാനായി മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രവർത്തകരെയും അധ്യാപകരെയും രക്ഷിതാക്കളെയും പഠിതാക്കളെയും അഭ്യുദയകാംക്ഷികളെയും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ്, സെക്രട്ടറി ഏബ്രഹാം കുര്യൻ, വിദഗ്ദ്ധ സമിതി ചെയർമാൻ ജയപ്രകാശ് എസ് എസ്, മേഖല കോർഡിനേറ്റർമാരായ ബേസിൽ ജോൺ, ആഷിക്ക് മുഹമ്മദ് നാസർ, ബിന്ദു കുര്യൻ, ജിമ്മി ജോസഫ്, രഞ്ചു പിള്ള എന്നിവർ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

2017 സെപ്തംബറിൽ ലണ്ടനിൽ വച്ച് മുൻ സാംസ്കാരിക മന്ത്രി ശ്രീ എ കെ ബാലൻ ഉദ്ഘാടനം ചെയ്ത മലയാളം മിഷൻ യുകെ ചാപ്റ്റർ ഇന്ന് 6 മേഖലകളിലായി 47 പഠനകേന്ദ്രങ്ങളും 150തോളം അധ്യാപകരും 900 ത്തോളം പഠിതാക്കളുമായി വളർച്ചയുടെ പാതയിലാണ്. 134 അദ്ധ്യാപകർക്ക് മലയാളം മിഷനിൽ നിന്ന് പ്രാഥമിക ട്രെയ്നിംഗ് ലഭിച്ചു കഴിഞ്ഞു.

യു കെ യിലെ എല്ലാ പ്രദേശങ്ങളിലും മലയാളം മിഷന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുക എന്ന ലക്ഷ്യവുമായി പ്രവേശനോത്സവങ്ങൾ സംഘടിപ്പിച്ച് പുതിയ പഠന കേന്ദ്രങ്ങൾ ആരംഭിക്കുവാനുള്ള പരിശ്രമങ്ങൾ യുകെ ചാപ്റ്റർ ഭാരവാഹികൾ നടത്തി വരികയാണ്. പുതിയ സ്ക്കൂളുകൾ ആരംഭിക്കുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ ലഭിക്കുന്നതിന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ് (07846747602) സെക്രട്ടറി ഏബ്രഹാം കുര്യൻ (07882791150) എന്നിവരെയോ അതാത് മേഖല കോർഡിനേറ്റർമാരെയോ ബന്ധപ്പെടുക. [email protected] എന്ന ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.

സെപ്തംബർ 26 ഞായർ 4 പി എംന് നടക്കുന്ന കണിക്കൊന്ന സർട്ടിഫിക്കറ്റ് വിതണോദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനുള്ള
സൂം ലിങ്കിന്റെയും ഫേസ്ബുക്ക് ലൈവിന്റെയും വിശദാംശങ്ങൾ താഴെ കൊടുക്കുന്നു. ആദ്യം പ്രവേശിക്കുന്ന 100 പേർക്ക് സൂമിലൂടെയും ബാക്കിയുള്ളവർക്ക് ഫേസ് ബുക്കിലൂടെയും ലൈവായി സമ്മേളനത്തിൽ പങ്കെടുക്കാവുന്നതാണ്.

ZOOM MEETING ID: 82962773746
Passcode: MAMIUK

www.facebook.com/MAMIUKCHAPTER/live

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more