1 GBP = 103.89
breaking news

ഒറ്റദിവസംകൊണ്ട് ഇംഗ്ലീഷ് ചാനൽ കടന്നെത്തിയത് നാന്നൂറിലേറെ അനധികൃത കുടിയേറ്റക്കാർ

ഒറ്റദിവസംകൊണ്ട് ഇംഗ്ലീഷ് ചാനൽ കടന്നെത്തിയത് നാന്നൂറിലേറെ അനധികൃത കുടിയേറ്റക്കാർ

ലണ്ടൻ: ബ്രിട്ടനിലേക്കുള്ള അനധികൃത കുടിയേറ്റം തലവേദനയാവുകയാണ് ബോർഡർ ഫോഴ്‌സിനും ഹോം ഓഫീസിനും. ഒറ്റദിവസം കൊണ്ട് 430 ലധികം കുടിയേറ്റക്കാരാണ് തിങ്കളാഴ്ച ഇംഗ്ലീഷ് ചാനലിലൂടെ യുകെയിലേക്ക് ഡിങ്കി ബോട്ടുകൾ വഴിയെത്തിയത്. പി‌എ വാർത്താ ഏജൻസി തയ്യാറാക്കിയ കണക്കുകൾ പ്രകാരം ഈ സംഖ്യ ഒരു പുതിയ ഏകദിന റെക്കോർഡാണ്.

കെന്റിലെ ഡംഗനെസിനു സമീപം ഡിങ്കി ബോട്ടുകളിൽ വന്നിറങ്ങിയ ശേഷം കരയിലേക്ക് നടന്നുപോകുന്ന 50 ഓളം പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘങ്ങളുടെ ചിത്രങ്ങൾ മാധ്യമപ്രവർത്തകർ പങ്കു വച്ചു. വടക്കൻ ഫ്രാൻസിൽ നിന്നോ ബെൽജിയത്തിൽ നിന്നോ തിങ്കളാഴ്ച ഇവർ പുറപ്പെട്ടതായാണ് കരുതുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ ഡിങ്കി ബോട്ട് തീരത്തോട് അടുക്കുമ്പോൾ ആർ‌എൻ‌എൽ‌ഐ നിരീക്ഷിച്ചിരുന്നു.

പി‌എ വിശകലനത്തിൽ ജൂലൈയിൽ ഇതുവരെ 1,850 ൽ അധികം ആളുകൾ ചെറിയ ബോട്ടുകളിൽ ബ്രിട്ടനിലെത്തിയിട്ടുണ്ട്. അത് 2019 ൽ ആകെയെത്തിയതിനെക്കാളും വളരെ കൂടുതലാണ്. ഇംഗ്ലീഷ് ചാനൽ വഴിയുള്ള അനധികൃത കുടിയേറ്റം തടയുന്നതിനായി ഹോം ഓഫീസ് വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചിരുന്നു. എന്നാൽ വീണ്ടും കുടിയേറ്റക്കാരെത്തുന്നത് അധികൃതരിൽ ആശങ്കയുണർത്തുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more