1 GBP = 93.99
breaking news

സംഘകാലസ്‌മൃതി ഉണർത്തി ആവേശകരമായ വടം വലി മത്സരം 2019 ജൂണ്‍ 8ന് റെഡിച്ചില്‍

സംഘകാലസ്‌മൃതി ഉണർത്തി ആവേശകരമായ   വടം വലി മത്സരം 2019 ജൂണ്‍ 8ന് റെഡിച്ചില്‍

പി ആർ ഒ.

സംഘ കാല സ്‌മൃതി ഉണർത്തി ആവേശകരമായ വടം വലി മത്സരം 2019 ജൂണ്‍ 8 നു റെഡിച്ചില്‍ നടക്കും .

യുക്മ മിഡ്‌ ലാണ്ട്സ് റീജിയണൽ കായികമേളയുടെ ഭാഗമായി നടത്തപെടുന്ന വടം വലി മത്സരം വളരെ ആവേശ പൂർവമാണ് അംഗ സംഘടനകൾ നോക്കി കാണുന്നത്. ടീം തിരിഞ്ഞുള്ള പരിശിലന പരിപാടികൾ വിവിധ അസോസിയേഷനുകൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. .കെ സി എ റെഡിച്ചിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കായിക മേളയ്ക്ക് വേദിയാകുന്നത് റെഡിച്ചിലെ അബ്ബി സ്‌പോര്ട്‌സ് സെൻഡർ ആണ്. ഇതിനു മുൻപും അനേകതവണ റെഡിച്ച് റീജിയണൽ കായിക മേളയ്ക്ക് വേദി ഒരുക്കിയിട്ടുണ്ട് .

വടം വലി മത്സരത്തിന് ഏഴു അംഗംങൾക്ക് പങ്കെടുക്കാം ഒപ്പം രണ്ടു പകരക്കാരുടെയും പേര് നൽകാം. 620kg ആണ് പരമാവധി തുക്കം. അപകട സുരക്ഷ മത്സരാർത്ഥികളുടെ ചുമതലയാണ്. പതിനാറു വയസിൽ താഴെ യുള്ള കുട്ടികളുടെ സുരക്ഷ ചുമതല രക്ഷിതാക്കൾക്കായിരിക്കും.

വടം വലി മത്സര വിജയികൾക്ക് സമ്മാന തുകയും ഉണ്ടായിരിക്കുന്നതാണ്. സമ്മാന തുക സംബന്ധിച്ച വിശദവിവരങ്ങൾ പിന്നീട് അറിയിക്കും. വടംവലി ഒഴികെ യുള്ള എല്ലാ ഇനങ്ങൾക്കും മുന്ന് പൌണ്ട് ആണ് റജിസ്ട്രെഷൻ ഫീസ്‌. വടംവലി മത്സരത്തിന് ഇരുപത്തഞ്ചു പൗണ്ട് ആണ് ഫീസ്‌.

റീജിയണിലെ മുഴുവൻ കായിക പ്രേമികളും മേള ഒരു അവസരം ആയി പ്രയോജനപ്പെടുത്തണം എന്ന് യുക്മ റിജിയണൽ പ്രസിഡന്റ്‌ ബെന്നി പോൾ അഭ്യർത്ഥിച്ചു.

കായികമേള നടക്കുന്ന വേദിയുടെ വിലാസം

Abbey Stadium Sports Centre
Birmingham Road,
Redditch,
Worcestershire.
B97 6EJ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more