1 GBP = 103.69

യുക്മ കായികമേളകൾക്ക് ആവേശം പകർന്ന് മിഡ്ലാൻഡ്‌സ് റീജിയണും; റീജിയണൽ കായികമേള ജൂൺ 23ന് റെഡിച്ചിൽ

യുക്മ കായികമേളകൾക്ക് ആവേശം പകർന്ന് മിഡ്ലാൻഡ്‌സ് റീജിയണും; റീജിയണൽ കായികമേള ജൂൺ 23ന്  റെഡിച്ചിൽ

സന്തോഷ് തോമസ്

റെഡിച്ച്: യുക്മ റീജിയണൽ കായികമേളകൾക്ക് ആവേശം പകർന്ന് മിഡ്‌ലാൻഡ്‌സ് റീജിയണും കായികമേളയുടെ തിയതി പ്രഖ്യാപിച്ചു. ജൂൺ 23 ശനിയാഴ്ച രാജ്യാന്തര നിലവാരമുള്ള റെഡിച്ചിലെ അബ്ബി സ്റ്റേഡിയത്തിലാണ് കായികമേള അരങ്ങേറുക. റീജിയണിലെ തന്നെ കരുത്തുറ്റ അംഗ അസ്സോസിയേഷനുകളിൽ ഒന്നായ കെ സി എ റെഡിച്ചിന്റെ ആഭിമുഖ്യത്തിലാണ് ഇക്കുറി കായികമേളക്ക് വേദിയൊരുക്കുകയെന്ന് റീജിയണൽ പ്രസിഡന്റ് ഡിക്സ് ജോർജ്ജ് പറഞ്ഞു.

രാവിലെ ഒമ്പതു മണിക്ക് രജിസ്ട്രേഷനോടെ ആരംഭിക്കുന്ന കായികമേളക്ക് റീജിയണിലെ അംഗ അസോസിയേഷനുകളിൽ നിന്നുള്ള കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റോടെയായിരിക്കും തുടക്കമാകുക. തുടർന്ന് നടക്കുന്ന ഉത്‌ഘാടന സമ്മേളനത്തിൽ യുക്മ നാഷണൽ റീജിയണൽ ഭാരവാഹികൾ പങ്കെടുക്കും. കായികമേള സംബന്ധിച്ചും രജിസ്‌ട്രേഷൻ സംബന്ധിച്ചുമുള്ള വിശദ വിവരങ്ങൾ ഇതിനകം തന്നെ അംഗ അസോസിയേഷനുകളിൽ എത്തിച്ച് നൽകിയിട്ടുണ്ട്. കായികമേള നടക്കുന്ന ദിവസം രജിസ്‌ട്രേഷൻ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് കാർഡ് പേയ്മെന്റ് സൗകര്യങ്ങളും റീജിയണൽ കമ്മിറ്റി ഒരുക്കുന്നതായിരിക്കും.

വിശാലമായ സൗജന്യ കാർ പാർക്കിങ് സൗകര്യമുള്ള അബ്ബി സ്റ്റേഡിയത്തിൽ മിതമായ നിരക്കിൽ ഭക്ഷണ ശാലയും സംഘാടകർ ഒരുക്കുന്നുണ്ട്. കായികമേളയുടെ വിജയത്തിനായി റീജിയണിലെ മുഴുവൻ അംഗ അസ്സോസിയേഷനുകളുടെയും സഹകരണം ഉണ്ടാകണമെന്ന് ജനറൽ സെക്രട്ടറി സന്തോഷ് തോമസ് അഭ്യർത്ഥിച്ചു.

കായികമേള നടക്കുന്ന സ്ഥലത്തിന്റെ വിലാസം

ABBEY STADIUM
BIRMINGHAM ROAD
REDDITCH
B97 6EJ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more