1 GBP = 103.16

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ; യുക്മ മിഡ്‌ലാണ്ട്സ് റീജണല്‍ കലാമേള ഇന്ന് ടിപ്ട്ടനില്‍

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ; യുക്മ മിഡ്‌ലാണ്ട്സ് റീജണല്‍ കലാമേള ഇന്ന് ടിപ്ട്ടനില്‍

നോബി കെ ജോസ്

മിഡ്‌ലാണ്ട്‌സിന്റെ മണ്ണില്‍ ചിലങ്കകളുടെ താളമുയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ഇന്ന് രാവിലെ കൃത്യം പത്തുമണിക്ക് ബര്‍മിംഗ്ഹാമിനടുത്ത് ടിപ്ടനില്‍ മിഡ്‌ലാണ്ട്സ് മലയാളിയുടെ മഹാമേളയ്ക്ക് തിരശീല ഉയരും. കലാമേള വേദിയായ ടിപ്ടന്‍ RSA അക്കാഡമിയിലെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.

രാവിലെ പത്തുമണിക്ക് തുടങ്ങി വൈകിട്ട് എട്ടുമണിയോടെ പൂര്‍ത്തിയാകുന്ന വിധത്തിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.മുന്‍വര്‍ഷങ്ങളെക്കാള്‍ മത്സരാര്‍ത്ഥികള്‍ കൂടുതലായതിനാല്‍ രാവിലെ ഒന്‍പതു മണിക്ക് ചെസ്റ്റ് നമ്പര്‍ വിതരണം ആരംഭിച്ച് കൃത്യം പത്തുമണിക്ക് തന്നെ മത്സരങ്ങള്‍ ആരംഭിക്കുമെന്ന് സംഘാടക കമ്മിറ്റി അറിയിച്ചു. അംഗ സംഘടനകളും മാതാപിതാക്കളും മത്സരാര്‍ത്ഥികളും ഇതൊരു അറിയിപ്പായി സ്വീകരിച്ച് കൃത്യ സമയത്ത് കലാമേള വേദിയില്‍ എത്തിച്ചേരണമെന്ന് അറിയിക്കുന്നു.

വിശദമായ സമയക്രമം ചുവടെ കൊടുക്കുന്നു

അസോസിയേഷനുകളുടെ പങ്കാളിത്തം കൊണ്ടും മൽസരാർധി കളുടെ ഏണ്ണം കൊണ്ടും മിഡ് ലാ ൻഡസ്‌ റീ ജ ൻ ഇ ക്കുറിയും ചരിത്രം കുറിക്കും പത്തൊൻപതിൽ പതിനെട്ട് അംഗ അസോസിയേഷനിൽനിന്നും അഞ്ഞുറോളം എൻട്രികൾ ലഭിച്ചു കഴിഞ്ഞു യുക്മ നാഷണൽ കലാമേള ഒഴിച്ചാൽ ഏറ്റവും കുടുതൽ ആളുകൾ പങ്കെടുക്കുന്ന കലാമേളയും മിഡ് ലണ്ട്സ് റിജിയണൽ കലാമേള തന്നെ .കലാമേളയില്‍ പങ്കെടുക്കുവാനും കണ്ടാസ്വദിക്കാനും എല്ലാ കലാപ്രേമി കളെയും നാളെ ടിപ്പ്ടണിലേക്ക് സ്വാഗതം ചെയ്യുന്നതായി കലാമേള കമ്മിറ്റി അറിയിച്ചു.

വേദിയുടെ വിലാസം .
RSA ACADEMY
BILSTON ROAD
TIPTON
DY 4 0 BZ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more