1 GBP = 103.87
breaking news

ഹാട്രിക്‌ കിരീടം ലക്ഷ്യമിട്ട് അരയും തലയും മുറുക്കി മിഡ്ലാണ്ട്സ് റീജിയൻ ശനിയാഴ്ച്ച ഹെയർ ഫീൽഡിലേക്ക്….

ഹാട്രിക്‌ കിരീടം ലക്ഷ്യമിട്ട്  അരയും തലയും മുറുക്കി മിഡ്ലാണ്ട്സ്  റീജിയൻ   ശനിയാഴ്ച്ച  ഹെയർ ഫീൽഡിലേക്ക്….

2014 ൽ ലെസ്റ്ററിൽ നടന്ന യുക്‌മ ദേശീയ കലാമേളയിൽ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ട്ടപ്പെട്ട ഹാട്രിക് കിരീടം നേടിയെടുക്കുവാൻ ഉള്ള തയ്യാറെടുപ്പിലാണ് യുക്‌മയിലെ എക്കാലത്തെയും കരുത്തരായ മിഡ്ലാണ്ട്സ് റീജിയൻ . ഒക്ടോബര്‍ ഏഴാം തീയതി നടന്ന റീജനൽ കലാമേളയിൽ മത്സരാർത്ഥികളുടെ എണ്ണത്തിൽ അഭൂത പൂർവ്വന്മായ വർധന ഉണ്ടാവുകയും , ചില സാങ്കേതിക പ്രശനങ്ങൾ രണ്ടാം സ്റ്റേജിലെ മത്സരങ്ങൾ ഒരുമണിക്കൂറോളം വൈകിപ്പിക്കുകയും ചെയ്‌തപ്പോൾ മത്സരങ്ങൾ ഏറെ വൈകിയാണ് അവസാനിപ്പിക്കുവാൻ കഴിഞ്ഞത് ,ആയതിനാൽ വിജയികളെ പൂര്‍ണമായി പ്രഖ്യാപിക്കുവാനും സമ്മാനങ്ങൾ പൂർണമായും വിതരണം ചെയ്യുവാൻ സംഘാടക സമിതിക്കു കഴിയാതെ പോയിരുന്നു.കലാമേളയ്ക്ക് ശേഷം വന്ന അപ്പീലുകള്‍ തീര്‍പ്പാക്കി വിജയികളുടെ അന്തിമപട്ടിക കഴിഞ്ഞ ദിവസം ദേശീയ കലാമേള കമ്മിറ്റിക്കു കൈമാറി ..

ദേശീയ കലാമേളയിൽ മത്സരിക്കുവാൻ അവസരം ലഭിച്ച എല്ലാ മത്സരാർഥികളും അവരവരുടെ അസോസിയേഷനുകളുടെ നേതൃത്വത്തിൽ കഠിന പരിശീലനത്തിലാണ്. റീജനൽ കലാമേളയിൽ ബി സി എം സി ബർമിംഗ്ഹാം ചാമ്പ്യൻ അസോസിയേഷൻ പട്ടം നേടിയപ്പോൾ , കലാ തിലകമായി എസ് എം എ സ്റ്റോക്ക്ഓൺ ട്രെൻഡിലെ ജോആൻ റോസ് തോമസും കലാ പ്രതിഭയായി എസ് എം എ സ്റ്റോക്ക്ഓൺ ട്രെൻഡിൽ നിന്നുതന്നെയുള്ള ആഷ്ലി ജേക്കബ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു . ബി സി എം സി യിൽനിന്നുമുള്ള ആതിര രാമൻ കിഡ്‌സ് വിഭാഗത്തിലും , അഷിണി ഷിജു സബ് ജൂണിയർ വിഭാഗത്തിലും, ശ്രീകാന്ത് നമ്പുതിരി സീനിയർ വിഭാഗത്തിലും ചാമ്പ്യൻ മാരായപ്പോൾ ജൂണിയർ വിഭാഗത്തിൽ എസ് എം എ സ്റ്റോക്ക്ഓൺ ട്രെൻഡിൽ നിന്നുമുള്ള ആഞ്‌ജലീന സിബി മുന്നിലെത്തി.

2012 ല്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ വച്ച് നടന്ന നാഷണല്‍ കലാമേളയില്‍ മികച്ച റീജിയന്‍ കിരീടവും അസോസിയേഷന്‍ കിരീടവും മിഡ്‌ലാന്‍ഡ്സ് കരസ്ഥമാക്കിയിരുന്നു. ലിവര്‍പൂളില്‍ നടന്ന 2013 ലെ കലാമേളയില്‍ കലാതിലകപ്പട്ടം അടക്കം മിന്നുന്ന നേട്ടങ്ങള്‍ കൈവരിച്ച റീജിയന്‍ 174 പോയിന്‍റ് നേടിയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്..എന്നാല്‍ 2014 ലെ ലെസ്റ്റര്‍ നാഷണല്‍ കലാമേളയില്‍ കിരീടം സ്വന്തമാക്കുവാന്‍ മിഡ്‌ലാണ്ട്സിനു കഴിഞ്ഞിരുന്നില്ല.അന്ന് കൈവിട്ട ചാമ്പ്യന്‍ പട്ടം ഇത്തവണ നേടിയെടുക്കാനുള്ള കഠിന പ്രയത്നത്തിലാണ് അംഗ സംഘടനകളും മത്സരാര്‍ത്ഥികളും.

ദേശീയ കലാമേളയിൽ പങ്കെടുക്കുന്ന എല്ലാ മത്സരാർഥികൾക്കും വിജയാശംസകൾ നേരുന്നതായി റീജണൽ കമ്മിറ്റി അറിയിച്ചു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more