1 GBP = 104.04
breaking news

യുക്മ ദേശീയ കമ്മറ്റിക്ക് സമ്പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് മിഡ്‌ലാൻഡ്‌സ് റീജണൽ കമ്മിറ്റി

യുക്മ ദേശീയ കമ്മറ്റിക്ക്  സമ്പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് മിഡ്‌ലാൻഡ്‌സ് റീജണൽ കമ്മിറ്റി

പി ആർ ഒ

പുതുതായി തിരഞ്ഞെടുക്കപ്പെട്ട യുക്മ മിഡ്‌ലാൻഡ്‌സ് റീജിയണൽ കമ്മിറ്റിയുടെ ആദ്യ യോഗം ഏപ്രിൽ ആറാം തിയതി ലസ്റ്ററിൽ വെച്ചു നടന്നു . പ്രസിഡന്റ്ബെന്നി പോളിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി നോബി ജോസ് സ്വാഗതം ആശംസിച്ചു. തുടർന്നു നടന്ന ചർച്ചയിൽ വരുന്ന രണ്ടു വർഷത്തേക്ക് നടത്തേണ്ട കാര്യപരിപാടികളുടെ രൂപരേഖ തയ്യാറാക്കുകയും അംഗീകരിക്കുകയും ചെയ്‌തു .

നടപ്പുവർഷത്തെ കായിക, കലാമേളയുടെ തീയതിയും സ്ഥലവും വരും ദിവസങ്ങളിൽ പ്രസിദ്ധപ്പെടുത്തും. തുടർ നടപടികൾ ,ശ്രീ ബെന്നി വറുഗീസ്, ശ്രീ ഷാജിൽ തോമസ്, ശ്രീമതി വീണാ പ്രശാന്ത് , എന്നിവരെ ചുമതലപ്പെടുത്തി. ദേശീയ കമ്മറ്റിയുടെ ഭാഗമായി നടത്തപ്പെടുന്ന പരിപാടികളിൽ ,മിഡ്‌ലാൻഡ്‌സ് റീജണിൽ നടത്തുവാൻ കഴിയുന്നവ ഏറ്റെടുത്തു നടത്തുവാനും തത്വത്തിൽ തീരുമാനിച്ചു. അതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾക്കായി ദേശീയ നിർവാഹക സമിതി അംഗം ശ്രീ സന്തോഷ് തോമസിനെ യോഗം ചുമതലപ്പെടുത്തി .

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ കമ്മിറ്റിക്ക് സമ്പൂർണ്ണ പിൻതുണ അറിയിച്ച യോഗത്തിൽ റീജണൽ കമ്മിറ്റി അംഗങ്ങൾക്കു പുറമെ, റീജണിൽ നിന്നുമുള്ള ദേശീയ ഭാരവാഹികളും പങ്കെടുത്തു . ട്രഷറർ സോബിൻ ജോൺ യോഗത്തിന് നന്ദി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more