1 GBP = 103.89
breaking news

യുക്മ മിഡ് ലാൻഡസ്‌ റീജൻ കലാമേളയോടൊപ്പം ചിത്രരചനാ മത്സരവും

യുക്മ മിഡ് ലാൻഡസ്‌ റീജൻ കലാമേളയോടൊപ്പം ചിത്രരചനാ മത്സരവും

ജയകുമാർ നായർ 

യുക്മ മിഡ് ലാ ൻഡസ്‌ റീജൻ കലാമേള 2019 ഒക്ടോബർ 26 ശനിയാഴ്ച ബിർമിംഗ്ഹാമിൽ നടത്ത പ്പെടും,ഇത്തവണ യുക്മാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരവും റീജിയണൽ കലാമേളകൾക്കൊപ്പം നടത്തപ്പെടും എന്ന് ആർട്സ് കോ ഓർഡിനേറ്റർ ഷാജിൽ തോമസ് അറി യിച്ചു . യൂ.കെയിലെ മലയാളികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഈ മത്സരത്തിലേക്ക് യു കെയിൽ താമസിക്കുന്ന ഏത് മലയാളിക്കും സംഘടനാ വ്യത്യാസമില്ലാതെ മത്സരിക്കാം. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ നടത്തപ്പെടുക. യുക്മാ കലാ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള പ്രായപരിധികള്‍ തന്നെയാണ് ചിത്ര രചനാ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കും നിശ്ചയിച്ചിട്ടുള്ളത്.

മത്സരങ്ങൾക്ക് രണ്ട് ഘട്ടങ്ങളാണ് ഉണ്ടായിരിക്കുക. ഒന്നാം ഘട്ട മത്സരം റീജിയണുകളിൽ നടത്തപ്പെടുന്ന യുക്മ കലാമേളയോടനുബന്ധിച്ചായിരിക്കും നടത്തപ്പെടുക. റീജിയണൽ മത്സരത്തില്‍ ഓരോ കാറ്റഗറിയില്‍ നിന്നും മൂന്ന് പേര്‍ വീതം ഫൈനല്‍ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതാണ് ഫൈനല്‍ മത്സരം മാഞ്ചസ്റ്ററില്‍ വച്ച് നവംബർ 2 ന് നടക്കുന്ന നാഷണല്‍ കലാമേളയോടനുബന്ധിച്ചായിരിക്കും നടത്തപ്പെടുന്നത്. മത്സരങ്ങള്‍ക്കുള്ള വിഷയം മത്സര ഹാളില്‍ വച്ച് തരുന്നതും ആ വിഷയത്തിൽ മാത്രം രചന നടത്തേണ്ടതുമാണ്. ചിത്രം വരക്കാനുള്ള പേപ്പര്‍ സംഘാടകര്‍ നല്‍കുന്നതായിരിക്കും. എന്നാല്‍ രചനക്കാവശ്യമായ മറ്റ് വസ്തുക്കള്‍ മത്സരാര്‍ത്ഥികള്‍ സ്വന്തമായി കൊണ്ടുവരേണ്ടതാണ്. ചിത്രം വരക്കുന്നതിന് ഏത് മാധ്യമവും മത്സരാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഒരു മണിക്കൂര്‍ ആയിരിക്കും രചനക്കുള്ള സമയം.

മത്സരാര്‍ത്ഥികള്‍ രാവിലെ 9 .30 ന് മത്സര ഹാളില്‍ എത്തേണ്ടതാണ്. 10 ന് മത്സരം ആരംഭിക്കുന്നതായിരിക്കും. മത്സരത്തിനുള്ള തീം മത്സരം നടക്കുന്ന ഹാളിൽ വെച്ച് മത്സരാർത്ഥികൾക്ക് നൽകുന്നതാണ്.റീജിയണൽ ചിത്രരചനാ മത്സര വിജയികൾക്കും നാഷണൽ വിജയികൾക്കും നാഷണൽ കലാമേള വേദിയിൽ വച്ചായിരിക്കും സമ്മാനങ്ങൾ നല്കുന്നത്. ചിത്ര രചനയോടു താല്പര്യമുള്ള എല്ലാ കലാകാരൻ മാരും കലാകാരികളും ഈ അവസരം പരമാവതി ഉപയോഗപ്പെടുത്ത ണമെന്ന് റീജണൽ കമ്മിറ്റി ക്കു വേണ്ടി പ്രസിഡണ്ട് ബെന്നി പോൾ ,സെക്കറട്ടറി നോബി ജോസ് ട്രഷറർ സോബിൻ ജോൺ എന്നിവർ അഭ്യർഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more