1 GBP = 103.12

യുക്മ മിഡ് ലാണ്ട്‌സ് റീജണൽ കലാമേള , ബി സി എം സി ബിർമിംഗ്ഹാം ജേതാക്കൾ, എസ് എം എ സ്റ്റോക് ഓൺ ട്രൻണ്ടിനു രണ്ടാം സ്ഥാനം

യുക്മ മിഡ് ലാണ്ട്‌സ് റീജണൽ കലാമേള , ബി സി എം സി ബിർമിംഗ്ഹാം ജേതാക്കൾ, എസ് എം എ സ്റ്റോക് ഓൺ ട്രൻണ്ടിനു രണ്ടാം സ്ഥാനം

ജയകുമാർ നായർ

യുക്മ മിഡ് ലാണ്ട്‌സ് റീജണൽ കലാമേള യ്ക്ക് ആവേശകരമായ പരിസമാപ്‌തി, വാശിയേറിയ മത്സരത്തിനൊടുവിൽ ഈ വർഷവും ബി സി എം സി ബിർമിംഗ്ഹാം കലാകിരീടം നില നിർത്തിയപ്പോൾ എസ് എം എ സ്റ്റോക് ഓൺ ട്രൻണ്ട് രണ്ടാം സ്ഥാനംനേടി തിളക്ക മാർന്ന വിജയം സ്വന്തമാക്കി .തുടർച്ചയായ മൂന്നാം തവണയാണ് ബിർമിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി കലാകിരീടം കരസ്ഥമാക്കുന്നത്.


രാവിലെ പത്തു മുപ്പതിന് ആരംഭിച്ച കലാമേള യുക്മയുടെ ദേശീയ അധ്യക്ഷൻ മനോജ് കുമാർ പിള്ള മേള ഉത്ഘാടനംചെയ്‌തു .നാലുവേദികളിലായി നടന്ന മത്സരങ്ങൾ രാത്രി എട്ടുമണിവരെ നീണ്ടു . തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ യുക്മ ദേശീയ ജനറൽ സെക്കറട്ടറി അലക്സ് വർഗീസ് മുഖ്യ അധിതി ആയിരുന്നു .സമാപന സമ്മേളനത്തിൽ എല്ലാ വിജയികൾക്കും സമ്മാനങ്ങളും പ്രശംസാ പത്രവും നൾകി ആദരിച്ചു .

സ്‌റ്റാഫ്‌ഫോർഡ് ഷെയർ മലയാളി അസ്സോസിയേഷനിൽ നിന്നുമുള്ള എലിസാ ജേക്കബ് കിഡ്‌സ് വിഭാഗത്തിലും ,സിറിൻ റൈനു സബ് ജൂനിയർ വിഭാഗത്തിലും , അഞ്ചലീന ആൻ സിബി,ജൂനിയർ വിഭാഗത്തിലും വൃക്തിഗത ചാമ്പ്യൻ ഷിപ്പ് നേടിയപ്പോൾ,സീനിയർ വിഭാഗത്തിൽ ബിർമിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി യിൽനിന്നുമുള്ള ശ്രീകാന്ത് നമ്പുതിരി യാണ് ചാമ്പ്യൻ. സ്‌റ്റാഫ്‌ഫോർഡ് ഷെയർ മലയാളി അസ്സോസിയേഷനിൽ നിന്നുമുള്ള അഞ്ചലീന ആൻ സിബികലാപ്രതിഭാ പട്ടം നേടിയപ്പോൾ ബിർമിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി യിൽനിന്നുമുള്ള ശ്രീകാന്ത് നമ്പുതിരി യാണ് കലാപ്രതിഭ .

യുക്‌മ റീജണൽ പ്രസിഡണ്ട് ബെന്നി പോൾ ,മുൻ ദേശീയ പ്രസിഡണ്ടും , എക്സ് -ഒഫീഷ്യ മെംബറുമായ മാമൻ ഫിലിപ്പ്, ദേശീയ ട്രഷറർ അനീഷ് ജോൺ ,ഉപാധ്യക്ഷ ലിറ്റി ജിജോ, യുക്മ , റീജണൽ സെക്കറട്ടറി നോബി ജോസ്,ട്രഷറർ സോബിൻ ജോൺ റീജണൽ ഉപാധ്യക്ഷ വീണ പ്രശാന്ത്,ജോയിൻറ് സെക്കറട്ടറി സ്മിത തോട്ടം,ജോയിൻറ് ട്രഷറർ അഭിലാഷ് തോമസ് ർട്സ് കോ ഓർഡിനേറ്റർ ഷാജിൽ തോമസ്, സ്‌പോർട് കോ ഓർഡിനേറ്റർ ബെന്നി വർഗീസ് ,മുൻ ദേശീയ കമ്മിറ്റി അംഗം തമ്പി ജോസ് മുൻ പ്രസിഡണ്ട് മാരായ ഡിക്‌സ് ജോർജ് ,ജയകുമാർ നായർ ,ഇ എം എ പ്രസിഡണ്ട് ജെറി സിറിയക് , രാജീവ് ജോൺ ,അനിൽ ജോസ് ,ജിതേഷ് നായർ, പോൾസൺ മത്തായി ,തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകിയപ്പോൾ ,സുനിൽ രാജൻ ,യുക്മ മുൻ പ്രസിഡണ്ട് വിജി കെ പി ,അജയ് പെരും മ്പാലത്ത് ,സൂരജ് തോമസ് ,രമേശ് ബാബു ,തുടങ്ങിയവർ ഓഫീസ് കാര്യങ്ങൾ ഏകോപിപ്പിച്ചു .

കൂടുതൽ വിവരങ്ങളും ചിത്രങ്ങളും അടങ്ങുന്ന വിശദമായ വാർത്തകൾ പിന്നീട് പ്രസിദ്ധികരിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more