1 GBP = 103.65
breaking news

മിഡ്ലാണ്ട്സ് റീജനൽ കലാമേളയുടെ ഉദ്ഘാടനം യുക്മ ദേശിയ അധ്യക്ഷന്‍ മാമ്മന്‍ ഫിലിപ്പ് നിര്‍വഹിക്കും-VIDEO

മിഡ്ലാണ്ട്സ് റീജനൽ കലാമേളയുടെ ഉദ്ഘാടനം യുക്മ ദേശിയ അധ്യക്ഷന്‍ മാമ്മന്‍ ഫിലിപ്പ് നിര്‍വഹിക്കും-VIDEO

മിഡ്‌ലാണ്ട്‌സിന്റെ മണ്ണില്‍ ചിലങ്കകളുടെ താളമുയരാന്‍ ഇനി ഒരുപകല്‍ ബാക്കി . ആത്മാവും ശരീരവും ഒന്നുചേര്‍ന്ന് ഒഴുകുന്ന അനുപമ അനുഭവങ്ങള്‍ സമ്മാനിക്കുന്ന അപൂര്‍വ മണിക്കൂറുകള്‍ക്ക് നാളെ ( ഒക്ടോബര്‍ 6 ശനിയാഴ്ച) ബര്‍മിംഗ്ഹാമിനടുത്ത് എര്ഡിങ്ങ്ടനില്‍ തിരശീല ഉയരും.മിഡ്‌ലാണ്ട്‌സ് മലയാളികളുടെ കലാ മാമാങ്കമായ യുക്മ റീജണല്‍ കലാമേളയ്ക്ക് ആതിഥ്യമരുളുന്ന സെന്റ്‌ എഡ്മണ്ട് കാത്തലിക് സ്കൂളില്‍ അവസാന ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

മിഡ്ലാണ്ട്സ് മലയാളികളുടെ ഏറ്റവും വലിയ ഉത്സ്തവമായ യുക്മ മിഡ്ലാണ്ട്സ് റീജനൽ കലാമേളയുടെ ഉദ്ഘാടനം നാളെ യുക്മ ദേശിയ അധ്യക്ഷന്‍ മാമ്മന്‍ ഫിലിപ്പ് നിര്‍വഹിക്കും ദേശീയ ജോയിന്റ് ട്രഷറർ ജയകുമാർ നായർ, നാഷണൽ കമ്മിറ്റി അംഗം സുരേഷ് കുമാർ, മിഡ്ലാൻഡ്‌സ് റീജണൽ പ്രസിഡണ്ട് ഡിക്സ് ജോർജ് , സെക്രട്ടറി സന്തോഷ് തോമസ്,ട്രഷറർ പോൾ ജോസഫ്,വൈസ് പ്രസിഡന്റ് ജോർജ് മാത്യു , ജോയിന്റ് സെക്രട്ടറിയും കലാമേള കോ ഓർഡിനേറ്ററുമായ നോബി കെ ജോസ് ,ജോയിന്റ് ട്രഷറർ ഷിജു ജോസ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും.

കലാമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി യുക്മ പ്രവർത്തകരുടെ ഒരു വലിയ സംഘം തന്നെ കലാ മേളക്ക് പിന്നിൽ അണി നിരക്കും രാവിലെ ഒൻപതുമണിക്ക് ര ജിസ്ട്രേഷെൻ ആരം ഭിക്കും . തുടർന്ന് നാലു വേദികളിലായി മത്സരങ്ങൾ ആരംഭിക്കും . മിഡ്ലാണ്ട്സ് മലയാളി കളുടെ ഉത്സവ മേളയിൽ പങ്കെടുക്കുവാനും കണ്ടാസ്വദിക്കുവാനും എല്ലാ കലാ പ്രേമി കളെയും ചെയ്യുന്നു .

കലാമേള നടക്കുന്ന വേദിയുടെ വിലാസം
ST . EDMUND CAMPION CATHOLIC SCHOOL .
SUTTON RD
BIRMINGHAM
B23 5 XA

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more