1 GBP = 103.12

ഉത്സവനഗരി ഒരുങ്ങി; യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ കലാമേളക്ക് ഇന്ന് നോട്ടിംഗ്ഹാമില്‍ തിരിതെളിയും

ഉത്സവനഗരി ഒരുങ്ങി; യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ കലാമേളക്ക് ഇന്ന് നോട്ടിംഗ്ഹാമില്‍  തിരിതെളിയും

യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ കലാമേള ഇന്ന് നോട്ടിംഗ്ഹാമിലെ റൂഷ് ക്ലിഫ് ലെഷര്‍ സെന്ററില്‍ രാവിലെ പത്ത് മണിക്ക് സമാരംഭിക്കും. നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന കലാമേളയില്‍ റീജിയണിലെ പതിനേഴ് അസ്സോസിയേഷനുകളില്‍ നിന്നുമായി നാന്നൂറ്റി അമ്പതോളം മത്സരാര്‍തഥികള്‍ മാറ്റുരക്കും. മൂന്ന് വേദികളിലായി നടക്കുന്ന മത്സരങ്ങള്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് സംഘാടകര്‍ ഒരുക്കിയിട്ടുള്ളത്. വിപുലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യമുള്ള ഉത്സവനഗരിയില്‍ കേരളീയ വിഭവങ്ങള്‍ അടങ്ങിയ ഭക്ഷണശാല മുഴുവന്‍ സമയവും പ്രവര്‍ത്തന സജ്ജമായിരിക്കും.

അസോസിയേഷനുകളുടെ പങ്കാളിത്തം കൊണ്ടും മത്സരാര്‍ത്ഥികളുടെ എണ്ണം കൊണ്ടും മിഡ്‌ലാന്‍ഡസ് റീജിയണ്‍ ഇക്കുറിയും ചരിത്രം കുറിക്കും. മുന്‍ വര്‍ഷങ്ങളിലെ അപേക്ഷിച്ചു മത്സരാര്‍ത്ഥികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കണക്കിലെടുത്ത് മത്സരങ്ങള്‍ കൃത്യം പത്തുമണിക്കു തന്നെ തുടങ്ങുന്നതായിരിക്കുമെന്ന് റീജിയണല്‍ കമ്മിറ്റി അറിയിച്ചു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more