1 GBP = 104.16

യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ കമ്മിറ്റി സമാപിച്ചു.

യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ കമ്മിറ്റി സമാപിച്ചു.

സന്തോഷ് തോമസ്

യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയന്റെ പുതിയ കമ്മിറ്റിയുടെ ആദ്യ യോഗം 2017 മാര്‍ച്ച് 12 ന് ഞായറാഴ്ച നോട്ടിംഗ്ഹാമില്‍ വച്ച് ചേര്‍ന്നു. റീജിയണല്‍ പ്രസിഡന്റ് ഡിക്‌സ് ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഭൂരിഭാഗം കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. മിഡ്‌ലാന്‍ഡ്‌സ് റീജിയന്റെ പ്രതിനിധിയും യുക്മ നാഷണല്‍ പ്രസിഡന്റുമായ മാമ്മന്‍ ഫിലിപ്പിനെയും , യുക്മ നാഷണല്‍ ജോയിന്റ് ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ജയകുമാര്‍ നായരെയും അനുമോദിച്ചുകൊണ്ടും ആശംസിച്ചു കൊണ്ടുമാണ് യോഗം ആരംഭിച്ചത്. യുക്മ നാഷണല്‍ കമ്മിറ്റിയുടെ എല്ലാ വിധ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണ പിന്‍തുണ റീജിയണല്‍ കമ്മിറ്റി ഒന്നടങ്കം വാഗ്ദാനം ചെയ്തു. മറുപടി പ്രസംഗത്തില്‍ മാമ്മന്‍ ഫിലിപ്പ് യുക്മ നാഷണല്‍ കമ്മിറ്റിയുടെ ആലോചനയിലുള്ളതും, തീരുമാനിച്ചതുമായ പ്രവര്‍ത്തനപരിപാടികള്‍ റീജിയണല്‍ കമ്മിറ്റിയില്‍ വിശദീകരിക്കുകയും പൂര്‍ണ്ണ സഹകരണവും പിന്തുണയും അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

തുടര്‍ന്ന് നടന്ന കമ്മിറ്റിയില്‍ റീജിയന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തന പരിപാടികളെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുകയും, പ്രവര്‍ത്തന പരിപാടികളുടെ കരട് രൂപരേഖ തയ്യാറാക്കുകയും ചെയ്തു.
യുക്മ നാഷണല്‍ കായികമേളക്ക് മുന്നോടിയായി നടക്കുന്ന റീജിയണല്‍ കായികമേള സംഘടിപ്പിക്കുന്നതിനുള്ള ചുമതല ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ ട്രഷറര്‍ പോള്‍ ജോസഫ്, ജോയിന്റ് ട്രഷറര്‍ ഷിജു ജോസ് എന്നിവരെ ഏല്‍പ്പിച്ചു. കായികമേള നടക്കുന്ന തീയതിയും , സ്ഥലവും ഉടന്‍ തന്നെ അറിയിക്കുന്നതായിരിക്കും .

യുക്മയുടെ ആഘോഷമായ നാഷണല്‍ കലാമേളക്ക് മുന്നോടിയായി നടക്കുന്ന റീജിയണല്‍ കലാമേള സംഘടിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം റീജിയണല്‍ സെക്രട്ടറി സന്തോഷ് തോമസ്, ജോയിന്റ് സെക്രട്ടറി നോബി ജോസ് എന്നിവര്‍ക്കാണ്. റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പ്രവര്‍ത്തന ഫണ്ട് സമാഹരിക്കുന്നതിന് റീജിയണല്‍ വൈസ് പ്രസിഡണ്ട് ജോര്‍ജ്ജ് മാത്യുവിനെ ഉത്തരവാദിത്തം ഏല്‍പ്പിക്കുകയും, റീജിയണല്‍ പി ആര്‍ ഓ ആയി സെക്രട്ടറി സന്തോഷ് തോമസിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

2017 ഏപ്രില്‍ 28 ന് ലണ്ടനില്‍ വെച്ചു നടക്കുന്ന യുക്മ നേഴ്‌സസ് ഫോറം കണ്‍വെന്‍ഷന്‍ യുക്മ യുടെ ഈവര്‍ഷത്തെ പ്രമുഖ പൊതുപരിപാടിയാണ്. യുക്മയുടെയു കെ മലയാളികളുടെ മുഖശബ്ദമായി ഉയരുന്ന നേഴ്‌സുമാരുടെ ഈ സമ്മേളനത്തില്‍ പങ്കെടുത്ത് നേഴ്‌സസ് കണ്‍വെന്‍ഷനെ വിജയിപ്പിക്കണമെന്ന് റീജിയണല്‍ കമ്മിറ്റി ഒന്നടങ്കം അഭ്യര്‍ത്ഥിച്ചു. നേഴ്‌സസ് ഡേ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്കായി റീജിയനില്‍ നിന്നും പൊതുവായി വാഹനസൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട് എന്നും, ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍അറിയുവാന്‍ താല്പര്യ മുള്ളവര്‍ റീജനല്‍ കമ്മിറ്റിയുമായി ബദ്ധപ്പെടേണ്ടതാണ് എന്നും കമ്മിറ്റി അറിയിച്ചു.

ഇപ്പോള്‍ത്തന്നെ യുകെ മലയാളികള്‍ക്കിടയില്‍ പരക്കെ ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞ സ്വാന്തനം സഹായ പദ്ധതിക്ക് സാദ്ധ്യമായ എല്ലാ സഹായ സഹകരങ്ങളും യോഗം ഉറപ്പുനല്‍കി. യുക്മ സാന്ത്വനം പദ്ധതിയുമായി എല്ലാ മലയാളികളും സഹകരിക്കണമെന്നും, വേദനിക്കുന്നവര്‍ക്ക് സാന്ത്വനമാകാന്‍ യുക്മയോടോത്ത് സഹകരിക്കണമെന്നും റീജിയണല്‍ കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് ഡിക്‌സ് ജോര്‍ജ്ജ് അഭ്യര്‍ത്ഥിച്ചു.

റീജിയണല്‍ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തു തീരുമാനിച്ച ഈവര്‍ഷത്തെ വിവിധ പരിപാടികളുടെ വിശദ വിവരങ്ങള്‍ അംഗ അസ്സോസിയേഷനുകളെയും അഭ്യുദയകാംക്ഷികളെയും പിന്നീടറിയിക്കുന്നതായിരിക്കും

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more