1 GBP = 102.88
breaking news

ആഘോഷ രാവ് സമ്മാനിച്ച്   ഏഴാമത് യുക്മ ദേശീയ കലാമേളയ്ക്ക് കൊടിയിറങ്ങി

ആഘോഷ രാവ് സമ്മാനിച്ച്   ഏഴാമത് യുക്മ ദേശീയ കലാമേളയ്ക്ക് കൊടിയിറങ്ങി

 

യുകെ മലയാളികള്‍ക്ക്  ആഘോഷ രാവ് സമ്മാനിച്ച്  യുക്മയുടെ ഏഴാമത് ദേശീയ കലാമേളയ്ക്ക് വാര്‍വിക്കില്‍ കൊടിയിറങ്ങി. ശനിയാഴ്ച്ച രാവിലെ 1പതിനൊന്നു മണിയോടെ  ആരംഭിച്ച   മത്സരങ്ങള്‍ പാതിരാത്രിയോടെയാണ് സമാപിച്ചത്. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മിഡ്ലാന്റ|സ്| റീജിയണ്‍ വ്യക്തമായ മേധാവിത്വത്തോടെ തന്നെ കലാമേളയുടെ വിജയകിരീടം സ്വന്തമാക്കി. മിഡ്ലാന്റസ്  റീജനിലെ സ്റ്റഫോര്‍ഡ് ഷയര്‍ മലയാളി അസോസിയേഷന്‍ (SMA),ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റി (BCMC)  എന്നീ സംഘടനകള്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന അസോസിയേഷനുള്ള ട്രോഫി പങ്കിട്ടു.റീജനുകളില്‍ ഈസ്റ്റ് ആന്ഗ്ലിയയും അസോസിയേഷനുകളില്‍ ഗ്ലോസ്റ്റര്‍ മലയാളി അസോസിയേഷനും രണ്ടാം സ്ഥാനം നേടി. സൌത്ത് വെസ്റ്റ്‌ ,യോര്‍ക്ക്‌ ഷെയര്‍ റീജനുകള്‍ മൂന്നും നാലും സ്ഥാനത്ത് എത്തി.അസോസിയേഷനുകളില്‍ മൂന്നാം സ്ഥാനം ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷനാണ്.   
_mg_1377
_mg_1363
ഈസ്റ്റ് ആംഗ്ലിയ റീജണിലെ ബാസില്‍ഡണില്‍ നിന്നുള്ള സ്‌നേഹ സജി  കലാതിലക പട്ടം നേടി. നോര്‍ത്ത്വെസ്റ്റ്‌ റീജനിലെ ലിവര്‍പൂള്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള ആലിക്ക് മാത്യുവാണ് കലാപ്രതിഭ.    . 

_mg_1321

 

ഗ്ലൂസ്റ്റര്‍ മലയാളി  അസോസിയേഷനില്‍ നിന്നുള്ള സാന്ദ്ര ജോഷി ഭാഷാ കേസരി പട്ടം സ്വന്തമാക്കി.സ്നേഹ സജിക്ക് തന്നെയാണ് നാട്യ മയൂര പുരസ്ക്കാരം.
കിഡ്സ്‌   വിഭാഗത്തില്‍ ദിയ ബൈജു,സബ് ജൂനിയര്‍ വിഭാഗത്തില്‍ റിയ സജിലാല്‍,ജൂനിയര്‍ വിഭാഗത്തില്‍ സ്നേഹ സജി,സീനിയര്‍ വിഭാഗത്തില്‍ അര്‍ച്ചന സജിന്‍ എന്നിവരാണ് വ്യക്തിഗത ചാമ്പ്യന്മാര്‍. .    . 

_mg_1313

രാവിലെ എട്ട് മണിയോടെ കൂടി കലാമേളാ വേദിയായ ഒ എന്‍ വി  നഗറിലേയ്ക്ക്| ആരംഭിച്ച യു.കെ മലയാളികളുടെ ഒഴുക്ക് വൈകുന്നേരം വരെ നീണ്ടു. ഏറെ വൈകാതെ വാര്‍വിക്കിലെ സ്കൂള്‍ അങ്കണം   കേരളത്തിലെ ഒരു സ്‌കൂള്‍ യുവജനോത്സവ വേദിപോലെയാക്കി മാറി sneha-saji

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more