1 GBP = 96.25
breaking news

നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകനെതിരെ ബലാത്സംഗത്തിന് കേസെടുത്തു

നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകനെതിരെ ബലാത്സംഗത്തിന് കേസെടുത്തു

ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്‍ മഹാക്ഷയ്ക്കെതിരെ(38) ബലാത്സംഗത്തിന് കേസെടുത്തു. മഹാക്ഷയ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന സ്ത്രീയുടെ പരാതിയിലാണ് കേസെടുത്തത്. വ്യാഴാഴ്ച രാത്രി ഒഷിവാര പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.

2015 മുതല്‍ 2018 വരെ പരാതി നല്‍കിയ യുവതിയുമായി മഹാക്ഷയ് ചക്രവര്‍ത്തിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 2015ല്‍ അന്ധേരി വെസ്റ്റിലെ ആദര്‍ശ് നഗറില്‍ മഹാക്ഷയ് വാങ്ങിയ ഫ്ലാറ്റില്‍ താന്‍ പോയിട്ടുണ്ടെന്ന് യുവതി പറയുന്നു. അവിടെ വച്ച് ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി തന്നെ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. താന്‍ ഗര്‍ഭിണി ആയപ്പോള്‍ മരുന്നുകള്‍ നല്‍കി ഗര്‍ഭം അലസിപ്പിച്ചു.

2018ല്‍ മഹാക്ഷയ് യോട് യുവതി വിവാഹത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്നായിരുന്നു മറുപടി. ഇത് ഇരുവരും തമ്മില്‍ വാക്കേറ്റത്തിന് കാരണമായി. പിന്നീട് മഹാക്ഷയ് യെ താന്‍ വിളിച്ചപ്പോള്‍ അമ്മ യോഗിത ബാലി തന്നെ ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. തുടര്‍ന്ന് മഹാക്ഷയ് ക്കും യോഗിതക്കുമെതിരെ 2018 ജൂണില്‍ ബീഗംപൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ആ വര്‍ഷം തന്നെ യുവതി അവരുടെ കുടുംബസുഹൃത്തിനൊപ്പം താമസിക്കാൻ സഹോദരനോടൊപ്പം ഡല്‍ഹിയിലേക്ക് മാറി.

യുവതിയുടെ പരാതിയിന്‍ മേല്‍ സെക്ഷന്‍ 376, 313 എന്നി വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും ചെയ്തു. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു. എന്നാല്‍ കേസിൽ മഹാക്ഷെയ്ക്കും അമ്മയ്ക്കും ഡല്‍ഹി കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തു. സംഭവം നടന്ന സ്ഥലത്ത് പരാതി നല്‍കാന്‍ ഡല്‍ഹി കോടതി മാര്‍ച്ചില്‍ യുവതിയോട് നിര്‍ദ്ദേശിച്ചു. ഇതുപ്രകാരം ജൂലൈയില്‍ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

നടന്‍ കൂടിയായ മഹാക്ഷയ് ഹോണ്ടഡ് ത്രീഡി, ലൂട്ട് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more