1 GBP = 104.06

മിഡില്‍സ്ബറോ റോമന്‍ കാത്തലിക് അസോസിയേഷന്റെ ആറാമത് ക്രിസ്തുമസ് – നവവത്സര പരിപാടികള്‍ വര്‍ണ്ണാഭമായി ആഘോഷിച്ചു….

മിഡില്‍സ്ബറോ റോമന്‍ കാത്തലിക് അസോസിയേഷന്റെ ആറാമത് ക്രിസ്തുമസ് – നവവത്സര പരിപാടികള്‍ വര്‍ണ്ണാഭമായി ആഘോഷിച്ചു….

മിഡില്‍സ്ബറോ റോമന്‍ കാത്തലിക് അസോസിയേഷന്റെ ആറാമത് ക്രിസ്തുമസ് – നവവത്സര പരിപാടികള്‍ വര്‍ണ്ണാഭമായി. 2016 ലെ ആഘോഷങ്ങളില്‍ കൂട്ടായ്മയിലെ എല്ലാ കുടുംബങ്ങളും സജീവമായി പങ്കെടുത്തു. ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടികളില്‍ നല്‍കിയ ക്രിസ്തുമസ് സന്ദേശം വളരെ അര്‍ത്ഥവത്തായിരുന്നു. സ്‌നേഹത്തിന്റെയും വിനയത്തിന്റെയും ലാളിത്യത്തിന്റെയും പ്രതീകമായ യേശുവിന്റെ ജനനത്തെ കുറിച്ചായിരുന്നു സന്ദേശം. പിന്നീട് കുട്ടികളുടെ ദൃശ്യാവതരണവും കരോള്‍ ഗാനവും മറ്റു കലാപരിപാടികളും മികച്ചതായിരുന്നു. പ്രസിഡന്റ് ജിനു പോളും സെക്രട്ടറി ഷൈജു അഗസ്തിയും ട്രഷറര്‍ ഡെന്നി മണിയും നേതൃത്വം കൊടുത്ത ആഘോഷങ്ങള്‍ വിഭവ സമൃദ്ധമായ ഇന്ത്യന്‍ ഡിന്നറോട് കൂടി അവസാനിച്ചു.

വാര്‍ത്ത: ഡേവിഡ് പീറ്റര്‍

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more