1 GBP = 103.65
breaking news

പീറ്റർബറോയിൽ മൈക്കിൾ എബ്രഹാം പുതുശ്ശേരിൽ (50) നിര്യാതനായി…

പീറ്റർബറോയിൽ മൈക്കിൾ എബ്രഹാം പുതുശ്ശേരിൽ (50) നിര്യാതനായി…
പീറ്റർബറോ:  യു കെ മലയാളിയും പീറ്റർബറോക്ക്  അടുത്ത് കോവ് ലാൻഡ് നിവാസിയുമായ മൈക്കിൾ എബ്രഹാം പുതുശ്ശേരി (50) ഇന്ന് വെളുപ്പിനെ 3 മണിക്ക് മരണമടഞ്ഞതായി  വ്യസനസമേതം അറിയിക്കുന്നു. മൈക്കിളിന് ഒരു മാസം മുൻപ് വയറ്റിൽ അസ്വസ്തത ഉണ്ടായതിനെ തുടർന്ന് പരിശോധയിലാണ് പാൻക്രിയാറ്റിക് ക്യാൻസർ ആണെന്ന് അറിയുന്നത്.   രോഗം സ്ഥിരീകരിച്ചിട്ട് 3 ആഴ്ച മാത്രമേ ആയിരുന്നുള്ളൂ. വിനു മൈക്കിൾ ആണ് ഭാര്യ. മക്കൾ : ജീൻ മൈക്കിൾ, ജിയോൺ മൈക്കിൾ
മൈക്കിൾ എബ്രഹാം പീറ്റർബറോ ഹോസ്പിറ്റലിൽ മെൻ്റൽ ഹെൽത്ത് നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു. കേരളത്തിൽ ചാമക്കാല സെൻറ് ജോൺസ്  ഇടവകാംഗമാണ്.
മൈക്കിൾ എബ്രഹാമിൻ്റെ നിര്യാണത്തിൽ  യുക്മ പ്രസിഡൻ്റ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് അഡ്വ.എബി സെബാസ്റ്റ്യൻ, മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡൻ്റ് ബെന്നി പോൾ എന്നിവർ അനുശോചനം അറിയിച്ചു. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ!!!
UPDATING

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more