1 GBP =
breaking news

സൗദിയിൽ നിന്ന്​ ഉല്ലാസയാത്ര പോയ കോട്ടയം സ്വദേശി ബഹ്​റൈനിൽ മുങ്ങിമരിച്ചു

സൗദിയിൽ നിന്ന്​ ഉല്ലാസയാത്ര പോയ കോട്ടയം സ്വദേശി ബഹ്​റൈനിൽ മുങ്ങിമരിച്ചു

ദമ്മാം: കൂട്ടുകാരോടൊപ്പം സൗദിയിൽ നിന്ന്​ വിനോദ സഞ്ചാരത്തിന്​ പോയ കോട്ടയം സ്വദേശി ബഹ്​റൈനിൽ കടലിൽ മുങ്ങിമരിച്ചു. ദമ്മാമിൽ നിന്ന്​ ബഹ്റൈനിലേക്ക് പോയ കോട്ടയം സ്വദേശി കടവും ഭാഗംവീട്ടിൽ മാത്യു തോമസ്- രാജമ്മ തോമസ് ദമ്പദികളുടെ മകൻ മിഷാൽ തോമസ് (37) ആണ്​ വെള്ളിയാഴ്​ച മരിച്ചത്​.

കടലിൽ ബോട്ടിങ്ങിനിടെ നീന്താനിറങ്ങിയ മിഷാൽ മുങ്ങി മരിക്കുകയായിരുന്നു. 13 പേരടങ്ങുന്ന സുഹൃത്തുക്കൾക്കൊപ്പമായിരുന്നു ഉല്ലാസയാത്ര. മൃതദേഹം പോസ്​റ്റ്​മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. ജേദൻ, ഹസെൽ എന്നിവർ മക്കളാണ്. ടിനു മിഷാൽ ആണ് ഭാര്യ. ഇറാം ഗ്രൂപ്പ് സംരഭമായ ജാസ് അറേബ്യയുടെ ഡയറക്​ടറാണ് മിഷാൽ.

Post Your Comments Here ( Click here for malayalam )

Press Esc to close
show more