1 GBP = 103.89
breaking news

മിഷേലിന്റെ മരണം ആത്മഹത്യയെന്ന് പോലീസ്; മിഷേലിന് ശാപമായത് അവളുടെ സൗന്ദ്യര്യം; പക തീര്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നെന്ന് ക്രോണ്‍

മിഷേലിന്റെ മരണം ആത്മഹത്യയെന്ന് പോലീസ്; മിഷേലിന് ശാപമായത് അവളുടെ സൗന്ദ്യര്യം; പക തീര്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നെന്ന് ക്രോണ്‍

സി എ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ ദുരൂഹ മരണത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത ക്രോണില്‍ നിന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. മിഷേലിനെ ശല്യം ചെയ്യാനും അവളെ പ്രണയിക്കാനും കാരണം അവളുടെ സൗന്ദര്യമായിരുന്നുവെന്ന് ക്രോണ്‍ പൊലീസിന് മൊഴി നല്‍കി.

മിഷേലിന്റെ മരണം ആത്മഹത്യ തന്നെയെന്ന് ഉറപ്പിച്ച് പോലീസ്, ക്രോണിന്റെ നിരന്തര സമ്മര്‍ദ്ദമാണ് ആത്മഹത്യയില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. മിഷേല്‍ പെണ്‍ സുഹൃത്തുക്കളോട് പോലും സംസാരിക്കുന്നതോ സൗഹൃദം കൂടുന്നതോ ഇയാള്‍ക്ക് ഇഷ്ടമായിരുന്നില്ല. ക്രോണിന് പല സ്ത്രീകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ മിഷേല്‍ ഇനി തന്നെ ശല്യം ചെയ്യരുതെന്ന് വിലക്കിയിരുന്നു. എന്നാല്‍, ഇത് ക്രോണില്‍ കൂടുതല്‍ പക ഉണ്ടാക്കുകയാണ് ചെയ്തത്.

മിഷേലിനെ കൊന്നുകളയുമെന്ന് വരെ ക്രോണ്‍ ഭീഷണിപ്പെടുത്തി. അകന്ന ബന്ധത്തിലുള്ളതാണെങ്കിലും മിഷേലിന്റെ ബന്ധുക്കള്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല. ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള 57 മെസേജുകളാണ് ക്രോണ്‍ മരിക്കും മുമ്പ് മിഷേലിന്റെ ഫോണിലേക്ക് അയച്ചത്.

ഭീഷണിയെ തുടര്‍ന്ന് മിഷേല്‍ സമ്മര്‍ദ്ദത്തില്‍ ആയിരുന്നു. താന്‍ ഒരു തീരുമാനം എടുത്തിട്ടുണ്ടെന്നും തിങ്കളാഴ്ച അത് അറിയാമെന്നും മിഷേല്‍ ക്രോണിനോട് പറഞ്ഞിരുന്നതായി ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇത് ആത്മഹത്യാ സൂചന ആകാമെന്ന് പൊലീസ് കരുതുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more