1 GBP = 104.08

മിയാമിയിൽ കെട്ടിടം തകർന്ന്​ ഒരാഴ്ചയായെങ്കിലും അവശിഷ്​ടങ്ങളിൽ ഇനിയും കുടുങ്ങിക്കിടക്കുന്നത്​ 121 പേർ

മിയാമിയിൽ കെട്ടിടം തകർന്ന്​ ഒരാഴ്ചയായെങ്കിലും അവശിഷ്​ടങ്ങളിൽ ഇനിയും കുടുങ്ങിക്കിടക്കുന്നത്​ 121 പേർ

വാഷിങ്​ടൺ: യു.എസ്​ തീരദേശ നഗരമായ മിയാമിയിൽ കടലിന്​ അഭിമുഖമായി നിൽക്കുന്ന കെട്ടിടം തകർന്ന്​ നാളുകളേറെയായെങ്കിലും അവശിഷ്​ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്​ 121 പേർ. 24 മൃതദേഹം പുറത്തെടുത്തിട്ടുണ്ട്​. രക്ഷാ പ്രവർത്തനം തുടരുന്നുണ്ടെങ്കിലും ജീവനോടെ ഇനി ആരെയെങ്കിലും പുറത്തെടുക്കാനാവുമോ എന്ന്​ രക്ഷാ പ്രവർത്തകർക്ക്​ പ്രതീക്ഷ കുറവാണ്​. നിരവധി കുടുംബങ്ങൾ താമസിച്ച കെട്ടിടത്തി​െൻറ ഒരു ഭാഗമാണ് ജൂൺ 24ന്​​ തകർന്നുവീണത്​. നേര​െത്ത ഒഴിപ്പിച്ച അവശേഷിച്ച ഭാഗം ഞായറാഴ്​ചയോടെ പൊളിച്ചുനീക്കി.

രക്ഷാ പ്രവർത്തനത്തി​െൻറ ആദ്യ മണിക്കൂറുകളിലൊഴിച്ചാൽ ആരെയും ജീവനോടെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തകർക്കായിരുന്നില്ല. യു.എസിനെ ഭീതിയിലാഴ്​ത്തി ചൊവ്വാഴ്​ച എൽസ കൊടുങ്കാറ്റ്​ തീരം തൊടു​േമ്പാൾ തകർന്ന കെട്ടിടത്തോടു ചേർന്നുള്ള ഭാഗവും പൊളിഞ്ഞുവീഴുമെന്ന്​ ഭയന്നാണ്​ അടിയന്തരമായി പൊളിച്ചുനീക്കിയത്​. ദുരന്ത ശേഷം ഇവിടെ താമസക്കാരുണ്ടായിരുന്നില്ല. 

40 വർഷം പഴക്കമുള്ള ചാപ്​ളെയ്​ൻ ടവേഴ്​സ്​ ആണ്​ അപ്രതീക്ഷിതമായി പുലർച്ചെ തകർന്നുവീണത്​. ആളുകൾ ഉറങ്ങിക്കിടക്കെയായിരുന്നു ദുരന്തം. അതിനാൽ രക്ഷപ്പെടാനുള്ള സാധ്യത പോലും നഷ്​ടപ്പെട്ടതാണ്​ ആളപായം കൂട്ടിയത്​. ഇനിയും ആളുകളെ ജീവനോടെ പുറത്തെടുക്കാനാകുമെന്ന്​ പ്രതീക്ഷയുള്ളതായി പ്രസിഡൻറ്​ ജോ ബൈഡൻ കഴിഞ്ഞ ദിവസം പ്രതീക്ഷ നൽകിയിരുന്നു. 2018ലെ പരിശോധനയിൽ നിർമാണ തകരാർ കണ്ടെത്തിയിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, താമസക്കാർക്ക്​ മുന്നറിയിപ്പ്​ നൽകിയിരുന്നില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more