1 GBP = 103.12

മിയാമിയിൽ കെട്ടിടം തകർന്ന്​ ഒരു മരണം; 99 പേർ അവശിഷ്​ടങ്ങൾക്കടിയിൽ

മിയാമിയിൽ കെട്ടിടം തകർന്ന്​ ഒരു മരണം; 99 പേർ അവശിഷ്​ടങ്ങൾക്കടിയിൽ

വാഷിങ്​ടൺ: യു.എസ്​​ നഗരമായ മിയാമിയിൽ വ്യാഴാഴ്​ച രാത്രി കെട്ടിടം തകർന്നുവീണ്​ ഒരാൾ മരിച്ചു. 100 ഓളം താമസക്കാർ അവശിഷ്​ടങ്ങളിൽ കുടുങ്ങി. 10 പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. പുലർച്ചെ ഒന്നര മണിയോടെയാണ്​ കെട്ടിടം തകർന്നത്​. ഉടൻ സ്​ഥലത്തെത്തിയ രക്ഷാ പ്രവർത്തകരുടെ നേതൃത്വത്തിൽ അവശിഷ്​ടങ്ങൾ നീക്കി ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കുന്ന ജോലി പുരോഗമിക്കുകയാണ്​. അപകടകാരണം വ്യക്​തമല്ല.

മിയാമിയിലെ ചാം​െപ്ലയിൻ ടവേഴ്​സ്​ സൗത്​ എന്ന 12 നില കെട്ടിടമാണ്​ തകർന്നത്​. ഒരു മൃതദേഹം പുറത്തെടുത്ത അധികൃതർ 100ലേറെ പേരെ രക്ഷപ്പെടുത്തി. 133 അപാർട്ട്​മെൻറുകളുള്ള കെട്ടിടത്തിലെ 55എണ്ണവും തകർന്നതിൽ പെടും. മിയാമി തീരത്തോടുചേർന്നാണ്​ കെട്ടിടം. ഒരു കുട്ടിയെയാണ്​ പുറത്തെടുത്തത്​. കെട്ടിടാവശിഷ്​ടങ്ങളിൽനിന്ന്​ ഇപ്പോഴും കരച്ചിൽ കേൾക്കുന്നതായി രക്ഷാ പ്രവർത്തകർ പറയുന്നു. 1980ൽ നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിൽ അടുത്തിടെ അറ്റകുറ്റപ്പണികൾ നടന്നിരുന്നു. ഈ ഭാഗമാണോ തകർന്നതെന്ന്​ വ്യക്​തമല്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more