1 GBP = 103.81

എം.​എ​ച്ച്​ 370​െൻ​റ തി​രോ​ധാ​നം ക​രു​തി​ക്കൂ​ട്ടി​യു​ള്ള ഇ​ട​പെ​ട​ലി​​​െൻറ ഫ​ല​മാ​ണെ​ന്ന്​ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്

എം.​എ​ച്ച്​ 370​െൻ​റ തി​രോ​ധാ​നം ക​രു​തി​ക്കൂ​ട്ടി​യു​ള്ള ഇ​ട​പെ​ട​ലി​​​െൻറ ഫ​ല​മാ​ണെ​ന്ന്​ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്

ക്വാ​ലാ​ലം​പു​ർ: ലോ​ക​ത്തെ മു​ഴു​വ​ൻ ദു​രൂ​ഹ​ത​യു​ടെ ആ​ഴ​ങ്ങ​ളി​ലേ​ക്ക്​ ത​ള്ളി​യ മ​ലേ​ഷ്യ​ൻ വി​മാ​നം എം.​എ​ച്ച്​ 370​െൻ​റ തി​രോ​ധാ​നം ക​രു​തി​ക്കൂ​ട്ടി​യു​ള്ള ഇ​ട​പെ​ട​ലി​​​െൻറ ഫ​ല​മാ​ണെ​ന്ന്​ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ, ഇ​ട​പെ​ട​ൽ ആ​രു​ടേ​താ​ണെ​ന്ന്​ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും 1500 പേ​ജു​ള്ള മ​ലേ​ഷ്യ​ൻ സു​ര​ക്ഷ​വി​ഭാ​ഗ​ത്തി​​​​െൻറ റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. തി​ങ്ക​ളാ​ഴ്​​ച പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട്​ അ​ന്തി​മ​മ​ല്ലെ​ന്നും കൂ​ടു​ത​ൽ വി​ഭാ​ഗ​ങ്ങ​ളു​ടെ ക​ണ്ടെ​ത്ത​ലു​ക​ൾ വ​രാ​നി​രി​ക്കു​ക​യാ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ന്​ നേ​തൃ​ത്വം വ​ഹി​ച്ച കോ​ക്​ സൂ​ച ചോ​ൻ പ​റ​ഞ്ഞു. തി​ര​ച്ചി​ലും നി​യ​മ​വ​ശ​ങ്ങ​ളും സം​ബ​ന്ധി​ച്ച് ഒൗ​ദ്യോ​ഗി​ക റി​പ്പോ​ർ​ട്ടു​ക​ളാ​ണ്​ ഇ​നി​യും വ​രാ​നു​ള്ള​ത്. തെ​ളി​വു​ക​ളും സൂ​ച​ന​ക​ളും ക​ണ്ടെ​ത്താ​നാ​വാ​തെ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​നാ​വി​ല്ലെ​ന്നും കോ​ക്​ പ​റ​ഞ്ഞു.

2014 മാ​ർ​ച്ച്​ എ​ട്ടി​നാ​ണ്​ ക്വാ​ലാ​ലം​പു​രി​ൽ​നി​ന്നും ബെ​യ്​​ജി​ങ്ങി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ബോ​യി​ങ്​​ 777 വി​മാ​നം അ​പ്ര​ത്യ​ക്ഷ​മാ​യ​ത്. മ​ലേ​ഷ്യ, ആ​സ്​​ട്രേ​ലി​യ, ചൈ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ മൂ​ന്നു​വ​ർ​ഷം നീ​ണ്ട സം​യു​ക്​​ത തി​ര​ച്ചി​ൽ ഇൗ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ അ​വ​സാ​നി​പ്പി​ച്ചു. ശേ​ഷം, വി​മാ​ന അ​വ​ശി​ഷ്​​ടം ക​ണ്ടെ​ത്തി​യാ​ൽ​മാ​ത്രം പ്ര​തി​ഫ​ലം എ​ന്ന ക​രാ​റി​ൽ ഒാ​ഷ്യ​ൻ ഇ​ൻ​ഫി​നി​റ്റി എ​ന്ന യു.​എ​സ്​ ക​മ്പ​നി​യെ മ​ലേ​ഷ്യ​ൻ സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം ഏ​ൽ​പി​ച്ചി​രു​ന്നു. ഒ​രു തു​മ്പും ക​ണ്ടെ​ത്താ​നാ​വാ​തെ ക​മ്പ​നി​യും അ​ന്വേ​ഷ​ണം നി​ർ​ത്തു​ക​യാ​യി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more