1 GBP = 103.83
breaking news

ജന്മദിനത്തിൽ എം ജി ശ്രീകുമാറിന് സംഗീതാർച്ചനയുമായി ലണ്ടനിൽ നിന്നും വിദ്യാർഥികൾ

ജന്മദിനത്തിൽ എം ജി ശ്രീകുമാറിന്  സംഗീതാർച്ചനയുമായി ലണ്ടനിൽ നിന്നും വിദ്യാർഥികൾ

പ്രശസ്ത മലയാള ചലച്ചിത്ര പിന്നണി ഗായകൻ എം ജി ശ്രീകുമാറിന്റെ ജന്മദിനത്തോടനുബന്ധിച്ച് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള മലയാളികളെ ഓൺലൈനിൽ കൂടി സംഗീതം അഭ്യസിപ്പിക്കുന്ന ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഗീതാർച്ചന നടത്തി ,പ്രശസ്ത പിന്നണി ഗായകാരായ സുജാത , അനുരാധ ശ്രീറാം , വിനീത് ശ്രീനിവാസൻ , ശ്രേയ കുട്ടി സംഗീത സംവിധായകനായ ബേണി ഇഗ്‌നേഷ്യസ് , എന്നിവരോടൊപ്പം , ട്യൂട്ടേഴ്സ് വാലിയിൽ സംഗീതം അഭ്യസിക്കുന്ന ലോകമെമ്പാടുമുള്ള സംഗീത വിദ്യാർഥികളും അധ്യാപകരും ഒന്ന് ചേർന്ന് ഓണലൈൻ ആയി നടത്തിയ സംഗീതാർച്ചനയിൽ എം ജി ശ്രീകുമാർ ആലപിച്ച മനോഹരമായ ഗാനങ്ങൾ കോർത്തിണക്കിയാണ് പരിപാടി ക്രമീകരിച്ചത് .

എം . ജി ശ്രീകുമാറിനൊപ്പം ,ആലപിച്ച ഗാനങ്ങളും , റെക്കോഡിങ് സെഷനുകളുടെയും ഒക്കെ അനുഭവങ്ങൾ പിന്നണി ഗായകരും സംഗീത സംവിധായകരും പരസ്പരം പങ്കുവെച്ച പരിപാടി എല്ലാവർക്കും ഗൃഹാതുരത്വമുണർത്തുന്ന അനുഭവമായി മാറി . എം ജി ശ്രീകുമാറും , ഭാര്യ ലേഖയും മുഴുവൻ സമയവും പരിപാടിയിൽ പങ്കു ചേരുകയും , കുട്ടികളുമായും , ഗായകരുമായും സംവദിക്കുകയും ചെയ്തു ,തന്റെ ജന്മദിനത്തിൽ ഇത്രയും മനോഹരവും , ഓർമ്മയിൽ തങ്ങി നിൽക്കുകയും ചെയ്യുന്ന രീതിയിൽ ഒരു സംഗീത സമാഗമം സംഘടിപ്പിച്ച ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമി ഡയറക്റ്റർ നോർഡി ജേക്കബിന് നന്ദി അർപ്പിക്കുകയും ചെയ്തു . 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more