1 GBP = 104.11

മെക്‌സിക്കോയില്‍ ഭൂകമ്പം, സുനാമിക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

മെക്‌സിക്കോയില്‍ ഭൂകമ്പം, സുനാമിക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

മെക്‌സിക്കോയിലെ തീരദേശ നഗരമായ ടക്‌സ്തിലയിലുണ്ടായ ശക്തിയേറിയ ഭൂകമ്പത്തെ തുടര്‍ന്ന് സുനാമിക്ക് സാധ്യതയെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇന്ന് വെളുപ്പിന് റിക്ടര്‍ സ്‌കെയിലില്‍ 8.4 രേഖപ്പെടുത്തിയ ഭൂകമ്പം തീരദേശത്തെയാകെ നടുക്കിയിരിക്കുകയാണ്. അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ സുനാമിക്ക് സാധ്യതയെന്നാണ് പസഫിക് സുനാമി സെന്റര്‍ നല്‍കിയിരിക്കുന്നമുന്നറിയിപ്പ്. കനത്ത ജാഗ്രതാ നിര്‍ദ്ദേശം മെക്‌സിക്കോയിലും അയല്‍ രാജ്യങ്ങളായ ഗ്വാട്ടിമാല, എല്‍ സാല്‍വദോര്‍, കോസ്റ്റാ റിക്ക, നിക്കരാഗ്വ, പനാമ, ഹോണ്ടറാസ് എന്നിവിടങ്ങളിലും നല്‍കിയിട്ടുണ്ട്.

ശക്തിയേറിയ ഭൂകമ്പത്തില്‍ അനവധി നാശനഷ്ടങ്ങള്‍ ഉണ്ടായെന്നാണ് വിലയിരുത്തപ്പെടുന്നത്. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നഗരത്തിന്റെ പല ഭാഗങ്ങളും ഇരുട്ടിലാണ്. 1985ല്‍ നടന്നതിനേക്കാളും ശക്തിയേറിയ ഭൂകമ്പമാണ് ഇപ്പോള്‍ നടന്നതെന്ന് മെക്‌സിക്കോ സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി അറിയിച്ചു. 1985ല്‍ ആയിരത്തിലധികം ആളുകളാണ് മരണമടഞ്ഞത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more