1 GBP = 103.17
breaking news

മെക്സിക്കോ സിറ്റിയിൽ സഞ്ചരിക്കുന്നതിനിടെ മെട്രോ ഓവർപാസ് തകർന്ന് ബോഗികൾ താഴേക്ക്; 20 പേർ കൊല്ലപ്പെട്ടു

മെക്സിക്കോ സിറ്റിയിൽ സഞ്ചരിക്കുന്നതിനിടെ മെട്രോ ഓവർപാസ് തകർന്ന് ബോഗികൾ താഴേക്ക്; 20 പേർ കൊല്ലപ്പെട്ടു

മെക്സിക്കോ സിറ്റിയിൽ ട്രെയിൻ സഞ്ചരിക്കുന്നതിനിടെ മെട്രോ ഓവർപാസ് തകർന്നതിനെ തുടർന്ന് 20 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നിരവധി ട്രെയിൻ ബോഗികൾ നിലത്തുവീണു. തിരക്കേറിയ റോഡിലായിരുന്നു ഓവർപാസും ബോഗികളും തകർന്ന് വീണത്. റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു വാഹനവും തകർന്നിട്ടുണ്ട്.

തലസ്ഥാനത്ത് തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. രക്ഷാപ്രവർത്തകരും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. മെട്രോയുടെ ലൈൻ 12 ലെ ഒലിവോസ് സ്റ്റേഷനിൽ ഓവർപാസ് തകർന്നതായി കാണിക്കുന്ന നാടകീയ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

തിരച്ചിൽ, രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ക്രാഷ് സൈറ്റിലെത്തിയ മെക്സിക്കോ സിറ്റി മേയർ ക്ലോഡിയ ഷെയ്ൻബാം 20 പേർ മരിച്ചതായി അറിയിച്ചു. അതേസമയം 70 ഓളം പേർക്ക് പരിക്കേറ്റതായി പ്രാദേശിക അടിയന്തര സേവനങ്ങൾ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more