1 GBP = 103.61
breaking news

മെസ്സി പി എസ് ജിയിലേക്ക് തന്നെ, ചര്‍ച്ചകള്‍ പൂര്‍ത്തിയായി, പ്രഖ്യാപനം ഉടന്‍

മെസ്സി പി എസ് ജിയിലേക്ക് തന്നെ, ചര്‍ച്ചകള്‍ പൂര്‍ത്തിയായി, പ്രഖ്യാപനം ഉടന്‍

വര്‍ഷം 35 മില്യണ്‍ യൂറോ വേതനമായി മെസ്സിക്ക് ലഭിക്കും. മെസ്സി കൂടെ വന്നാല്‍ പി എസ് ജി ശരിക്കും സൂപ്പര്‍ താരങ്ങളുടെ നിരയാകും. എംബാപ്പെ, നെയ്മര്‍, സെര്‍ജിയോ റാമോസ് തുടങ്ങിയ സൂപ്പര്‍താരനിര അരങ്ങുവാഴുന്നിടത്തേക്കാണ് അര്‍ജന്റീനിയന്‍ ഇതിഹാസമെത്തുന്നത്.

ബാഴ്സലോണ വിട്ട അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസി ഫ്രഞ്ച് ക്ലബായ പി എസ് ജിയുമായി കരാറില്‍ ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ട്. മെസ്സിയും പി എസ് ജിയും തമ്മിലുള്ള ചര്‍ച്ചകള്‍ വിജയിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തു. മെസ്സിയും പി എസ് ജിയും തമ്മില്‍ കരാര്‍ ധാരണ ആയെന്നും മെസ്സി ഇന്ന് തന്നെ പാരീസിലേക്ക് പറക്കുമെന്നും ഫബ്രിസിയോ റിപ്പോര്‍ട്ട് ചെയ്യുന്നു. മെസ്സി 2023വരെയുള്ള പ്രാഥമിക കരാര്‍ പി എസ് ജിയില്‍ ഒപ്പുവെക്കും. അതിനു ശേഷം ഒരു വര്‍ഷത്തേക്ക് കൂടെ കരാര്‍ നീട്ടാനുള്ള വ്യവസ്ഥയും ഉണ്ട്. ക്ലബുമായി താരം ധാരണയിലെത്തിയതായി സ്‌പോര്‍ട്‌സ് മാധ്യമമായ ‘ലെക്യുപ്’ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വര്‍ഷം 35 മില്യണ്‍ യൂറോ വേതനമായി മെസ്സിക്ക് ലഭിക്കും. മെസ്സി കൂടെ വന്നാല്‍ പി എസ് ജി ശരിക്കും സൂപ്പര്‍ താരങ്ങളുടെ നിരയാകും. എംബാപ്പെ, നെയ്മര്‍, സെര്‍ജിയോ റാമോസ് തുടങ്ങിയ സൂപ്പര്‍താരനിര അരങ്ങുവാഴുന്നിടത്തേക്കാണ് അര്‍ജന്റീനിയന്‍ ഇതിഹാസമെത്തുന്നത്. ഇതോടെ, പി എസ് ജിയുടെ സ്‌ക്വാഡ് മറ്റേത് യൂറോപ്യന്‍ ക്ലബ്ബിനേക്കാളും കരുത്തരാകും.

നെയ്മറിന്റെയും ഡി മരിയയുടെയും സാന്നിദ്ധ്യം ആണ് പി എസ് ജിയിലേക്കുള്ള മെസ്സി യാത്ര സുഖമമാകാന്‍ കാരണം. മെസ്സിയുടെ വരവ് പ്രഖ്യാപിക്കാന്‍ ആയി പി എസ് ജി വലിയ ഒരുക്കങ്ങള്‍ ആണ് നടത്തുന്നത്.

കഴിഞ്ഞ ആഴ്ചയാണ് മെസ്സിക്ക് പുതിയ കരാര്‍ നല്‍കാന്‍ കഴിയില്ലെന്ന് ബാഴ്‌സലോണ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ലയണല്‍ മെസിയുടെ കരാര്‍ പുതുക്കി നല്‍കാന്‍ എഫ്‌സി ബാഴ്‌സലോണക്ക് കഴിയാതിരുന്നതിനെ കുറിച്ചും താരവുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങളെപ്പറ്റിയും പ്രതികരിച്ച് ക്ലബ് പ്രസിഡന്റ് യോന്‍ ലപോര്‍ട്ട രംഗത്തെത്തിയിരുന്നു. താരത്തെ നിലനിര്‍ത്താന്‍ ബാഴ്‌സക്കും ക്ലബിനൊപ്പം തുടരാന്‍ മെസിക്കും താല്‍പര്യം ഉണ്ടായിരുന്നുവെന്നും, എന്നാല്‍ ലാ ലിഗ നിയമങ്ങളാണ് അതിനു തടസം സൃഷ്ടിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

21 വര്‍ഷം മുമ്പ് പതിമൂന്നാം വയസില്‍ ബാഴ്സ അക്കാദമിയിലെത്തിയ മെസ്സി, മറ്റൊരു ക്ലബിന് വേണ്ടിയും ഇതുവരെ ബൂട്ടണിഞ്ഞിട്ടില്ല. കറ്റാലന്‍ ക്ലബിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതും ഏറ്റവുമധികം ഗോളടിച്ചതും മെസ്സിയാണ്. 778 കളികളില്‍ നന്ന് 672 ഗോള്‍. ഇക്കാലയളവില്‍ 10 സ്പാനിഷ് ലീഗും 4 ചാമ്പ്യന്‍സ് ട്രോഫിയുമടക്കം നിരവധി കിരീടങ്ങളാണ് മെസ്സിയുടെ മികവില്‍ ബാഴ്സ സ്വന്തമാക്കിയത്. ബാഴ്സയുടെ കുപ്പായത്തില്‍ മാത്രം തിളങ്ങുന്നവെന്ന വിമര്‍ശനങ്ങള്‍ക്കിടെ മെസ്സി കോപ്പ അമേരിക്ക കിരീടം നേടിയത് കഴിഞ്ഞ മാസമാണ്. ക്ലബ് വിടാനുള്ള ആഗ്രഹം ഒരു വര്‍ഷം മുമ്പ് തന്നെ മെസ്സി പ്രകടിപ്പിച്ചിരുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more