1 GBP = 103.97
breaking news

36 വർഷത്തെ കാത്തിരിപ്പ്’ നന്ദി ഡീഗോ, സ്വർഗത്തിൽ നിന്ന് ഞങ്ങളെ പ്രോത്സാഹിപ്പിച്ചതിന്; കുറിപ്പുമായി മെസി

36 വർഷത്തെ കാത്തിരിപ്പ്’ നന്ദി ഡീഗോ, സ്വർഗത്തിൽ നിന്ന് ഞങ്ങളെ പ്രോത്സാഹിപ്പിച്ചതിന്; കുറിപ്പുമായി മെസി

ലോകകപ്പ് സമ്മാനിച്ച ഡീഗോ മറഡോണക്കും ഒപ്പം നിന്ന ആരാധകർക്കും നന്ദി അറിയിച്ച് അർജന്റീന നായകൻ ലയണൽ മെസി. തികച്ചും വൈകാരികമായ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു താരത്തിൻറെ നന്ദിപ്രകടനം. ആദ്യ ക്ലബ്ബായ ഗ്രാൻഡോളി മുതൽ ഖത്തർ ലോകകപ്പ് വരെ ഏകദേശം 30 വർഷമെടുത്തു ഫുട്ബോൾഒരുപാട് സന്തോഷങ്ങളും അൽപം സങ്കടങ്ങളും നൽകിയെന്നും തുടങ്ങുന്ന കുറിപ്പിൽ ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണക്കും സഹതാരങ്ങൾക്കുമെല്ലാം ഹൃദയത്തിൽ തൊടുന്ന നന്ദി കുറിച്ചാണ് താരം എഴുത്ത് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിനൊപ്പം ലോകകപ്പ് ജയത്തിലേക്കുള്ള അദ്ദേഹത്തിൻറെ കരിയർ യാത്രയുടെ ഒന്നര മിനിറ്റോളം ദൈർഘ്യമുള്ള വിഡിയോയും മെസി പങ്കുവച്ചിട്ടുണ്ട്. ആദ്യമായി പന്തുതട്ടുന്ന ഗ്രാൻഡോളി എഫ്.സി ജൂനിയറിലെ ആദ്യ കാല വിഡിയോകളും 2014 ലോകകപ്പ് കലാശപ്പോരിൽ തോറ്റ് വികാരാധീനനായി മടങ്ങുന്ന മെസിയെയും ഖത്തറിൽ ഒടുവിൽ കിരീടം ചൂടിനിൽക്കുന്ന താരത്തേയും വിഡിയോയിൽ കാണാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more