1 GBP = 103.81
breaking news

മേഗന്റെ പിതാവിന് ഇന്ന് ശസ്ത്രക്രിയ; വിവാഹത്തിന് സാക്ഷിയാകാൻ കഴിയില്ല; ഹൃദായാഘാതത്തിന് കാരണം മകന്റെ കത്തെന്ന് മെർക്കിൽ

മേഗന്റെ പിതാവിന് ഇന്ന് ശസ്ത്രക്രിയ; വിവാഹത്തിന് സാക്ഷിയാകാൻ കഴിയില്ല; ഹൃദായാഘാതത്തിന് കാരണം മകന്റെ കത്തെന്ന് മെർക്കിൽ

ലണ്ടൻ: രാജകീയ വിവാഹത്തിന് സാക്ഷിയാകാൻ വധുവിന്റെ പിതാവിന് കഴിയില്ല. ഹൃദയാഘാതം മൂലം മേഗൻ മെർക്കലിന്റെ പിതാവിന് വിവാഹത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ച് കെൻസിംഗ്ടൺ കൊട്ടാരം വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. എന്നാൽ പാപ്പരാസികളുമായി ചേർന്ന് നടത്തിയ ഫോട്ടോ ഷൂട്ട് വിവാദത്തെ തുടർന്നാണ് മെർക്കിൽ പങ്കെടുക്കാത്തതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇന്ന്, ബുധനാഴ്ച നടക്കുന്ന ഹൃദയ സര്‍ജറിയെത്തുടര്‍ന്നാണ് മെർക്കിൽ ചടങ്ങില്‍ നിന്നും ഒഴിഞ്ഞത്. ഹൃദയത്തിലുണ്ടായ ബ്ലോക്ക് നീക്കം ചെയ്ത്, പ്രശ്‌നങ്ങള്‍ തിരുത്തി, സ്റ്റെന്‍ഡ് വരെ ഇടാനുള്ള പണികളാണ് നടക്കുകയെന്ന് 73-കാരനായ മാര്‍ക്കിള്‍ വ്യക്തമാക്കി. തന്റെ ഹൃദയാഘാതത്തിന് കാരണം മകന്‍ തോമസ് ജൂനിയര്‍ ഹാരിയ്ക്ക് എഴുതിയ കത്താണെന്നും ഇദ്ദേഹം വിശ്വസിക്കുന്നു.

മെഗാനെ വിവാഹം കഴിക്കരുതെന്നാണ് തോമസ് ജൂനിയര്‍ ഹാരിയ്ക്ക് എഴുതിയ തുറന്ന കത്തില്‍ ആവശ്യപ്പെട്ടത്. സഹോദരി കപടനാട്യക്കാരിയാണെന്നും രാജകുടുംബത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തെറ്റാകും ഈ വിവാഹമെന്നും, ഒഴിയാന്‍ ഇനിയും വൈകിയിട്ടില്ലെന്നും വരെ ഇയാള്‍ കത്തില്‍ എഴുതി. പിന്നീട് ഈ ഭാഷയില്‍ മാപ്പ് പറഞ്ഞ് മറ്റൊരു കത്തും തോമസ് ജൂനിയര്‍ പുറത്തുവിട്ടു. കല്ല്യാണം വിളിക്കാത്ത രോഷത്തില്‍ എഴുതിപ്പോയതാണെന്നായിരുന്നു വിശദീകരണം. എന്നാല്‍ ഹാരിയ്ക്ക് മകന്‍ എഴുതിയ ഈ തുറന്ന കത്താണ് തന്റെ ആരോഗ്യത്തെ ബാധിച്ചതെന്നാണ് പിതാവ് വിശ്വസിക്കുന്നത്.

മാര്‍ക്കിള്‍ രാജകീയ വിവാഹത്തില്‍ പങ്കെടുക്കുമോ, ഇല്ലയോ എന്നത് സംബന്ധിച്ച് നിലനിന്നിരുന്ന അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ പരിസമാപ്തി കുറിച്ചിരിക്കുന്നത്. വിവാഹ ചടങ്ങുകളില്‍ തനിക്കൊപ്പം ഉണ്ടാകണമെന്ന മെഗാന്റെ അഭ്യര്‍ത്ഥനകള്‍ ഇദ്ദേഹം സ്വീകരിക്കും എന്ന് പ്രതീക്ഷിച്ച് ഇരിക്കവെയാണ് ഹൃദയ സര്‍ജറി കടന്നുവരുന്നത്. പണത്തിനായി പാപ്പരാസികള്‍ക്ക് ഫോട്ടോയ്ക്കായി അഭിനയിച്ചതായി വ്യക്തമായതിന് പിന്നാലെയാണ് മകളെ കൂടുതല്‍ നാണിപ്പിക്കാനില്ലെന്ന് വ്യക്തമാക്കി തോമസ് മാര്‍ക്കിള്‍ വിവാഹ ചടങ്ങുകള്‍ക്ക് എത്തില്ലെന്ന് അറിയിച്ചത്. ഈ തീരുമാനം മാറ്റാന്‍ മെഗാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ചടങ്ങിന് എത്തുമെന്ന തരത്തിലേക്ക് തീരുമാനം മാറുകയും ചെയ്തു.

ഈ ഘട്ടത്തിലാണ് നെഞ്ചുവേദനയെത്തുടര്‍ന്ന് അദ്ദേഹം വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. ഹൃദയാഘാതം ഉണ്ടായെന്നും, സര്‍ജറി ആവശ്യമാണെന്നും കണ്ടെത്തിയതോടെയാണ് വിട്ടുനില്‍ക്കുമെന്ന് വ്യക്തമാകുന്നത്. ആശയക്കുഴപ്പങ്ങളില്‍ പെട്ട് സംശയത്തോടെയാണ് കെന്‍സിംഗ്ടണ്‍ കൊട്ടാരം വിവാഹ ചടങ്ങുകള്‍ക്ക് ഒരുങ്ങുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more