1 GBP = 103.12

യുക്മ സൗത്ത് വെസ്റ്റ് റീജിയൻ ജോയിൻ്റ് സെക്രട്ടറി മേഴ്സി ജേക്കബിൻ്റെ മാതാവ് അന്നമ്മ ചാക്കോ നിര്യാതയായി…

യുക്മ സൗത്ത് വെസ്റ്റ് റീജിയൻ ജോയിൻ്റ് സെക്രട്ടറി മേഴ്സി ജേക്കബിൻ്റെ മാതാവ് അന്നമ്മ ചാക്കോ നിര്യാതയായി…

യുക്മ സൗത്ത് വെസ്റ്റ് റീജിയൻ ജോയിൻ്റ് സെക്രട്ടറി മേഴ്സി ജേക്കബിൻ്റെ മാതാവ് മണിമല കൂനംകുന്നേൽ പരേതനായ കെ.വി.ചാക്കോയുടെ ഭാര്യയുമായ അന്നമ്മ ചാക്കോ (87) നിര്യാതയായി. പരേത കടയനിക്കാട് തൊട്ടിയിൽ കുടുംബാംഗമാണ്. മക്കൾ കെ.സി.വർഗീസ്, വത്സമ്മ ചാക്കോ, കെ.സി.ജോസഫ്, മോളിക്കുട്ടി ചാക്കോ, മേഴ്സി ജേക്കബ് (യുകെ)മരുമക്കൾ:- ലില്ലിക്കുട്ടി വർഗീസ് പാടിക്കൽ ചിറക്കടവ്, പരേതനനായ റ്റി.കെ ദേവസ്യ, തെരുവത്ത് രാമപുരം, അജിത ജോസഫ്, നരിമലക്കര ,പള്ളിക്കത്തോട്, ജെയിംസ് കോക്കോത്ത്, ആലപ്പുഴ, സജീഷ് കടുമ്മത്തിൽ, എടത്വ (യുകെ)

സംസ്കാര ശുശ്രൂഷകൾ ഇന്ന് വ്യാഴാഴ്ച (27/01/22) രാവിലെ 11ന് ഭവനത്തിൽ നിന്നും ആരംഭിച്ച് മണിമല ഹോളി മെയ്ജെെ ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.

അമ്മയുടെ  നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, ജോയിൻറ് സെക്രട്ടറി ടിറ്റോ തോമസ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, യുക്മ സൗത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ,  സെക്രട്ടറി എം.പി.പത്മരാജ്, സാലിസ്ബറി മലയാളി അസോസിയേഷൻ പ്രസിഡൻ്റ് ഷിബു ജോൺ, സെക്രട്ടറി ഡിനു ഓലിക്കൽ, ട്രഷറർ ഷാൽമോൻ പങ്കേത്  തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം നിര്യാണത്തിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more