1 GBP = 105.19
breaking news

മർച്ചന്‍റ്​ നേവിയിൽ ​ജോലി വാഗ്​ദാനം ചെയ്​ത്​ തട്ടിപ്പ്​: മൂന്ന്​ പേർ അറസ്റ്റിൽ

മർച്ചന്‍റ്​ നേവിയിൽ ​ജോലി വാഗ്​ദാനം ചെയ്​ത്​ തട്ടിപ്പ്​: മൂന്ന്​ പേർ അറസ്റ്റിൽ

തൃ​ശൂ​ര്‍: മ​ര്‍ച്ച​ൻ​റ്​ നേ​വി​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ള്‍ അ​റ​സ്​​റ്റി​ലാ​യി. തി​രു​നെ​ല്‍വേ​ലി സ്വ​ദേ​ശി​ക​ളാ​യ മു​ന്‍ മ​ര്‍ച്ച​ൻ​റ്​ നേ​വി ക്യാ​പ്റ്റ​ന്‍ അ​ല​ന്‍ കൃ​പാ​ക​ര​ന്‍ (38), സ​ഹോ​ദ​ര​ന്‍ അ​ല​ക്‌​സാ​ണ്ട​ര്‍ (43), നി​യ​മ ബി​രു​ദ​ധാ​രി​യാ​യ രാ​ജ​ഗോ​പാ​ല്‍ (53) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

തൃ​ശൂ​ര്‍ സ്വ​ദേ​ശി​ക്ക് മ​ര്‍ച്ച​ൻ​റ്​ നേ​വി​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍നി​ന്ന്​ 30,000 രൂ​പ​യാ​ണ് മൂ​വ​രും ചേ​ര്‍ന്ന് ത​ട്ടി​യ​ത്. ഓ​ണ്‍ലൈ​ന്‍ ജോ​ബ് സൈ​റ്റു​ക​ളി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ഫോ​ണ്‍ ന​മ്പ​റും മ​റ്റു വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ച ശേ​ഷം അ​വ​രെ വി​ളി​ച്ച് മ​ര്‍ച്ച​ൻ​റ്​ നേ​വി​യി​ല്‍ ഉ​യ​ര്‍ന്ന ത​സ്തി​ക​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്യു​ക​യാ​ണ് ഇ​വ​രു​ടെ രീ​തി. 

രേ​ഖ​ക​ളും സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളും ഇ-​മെ​യി​ല്‍ വ​ഴി വാ​ങ്ങും. കാ​ലാ​വ​ധി ക​ഴി​ഞ്ഞ സ​ര്‍ട്ടി​ഫി​ക്ക​റ്റ് പു​തു​ക്കു​ന്ന​തി​ന് പ​ണം ആ​വ​ശ്യ​പ്പെ​ടും. ഫോ​ണി​ലൂ​ടെ​യാ​ണ് ജോ​ലി​ക്കു​ള്ള ഇ​ൻ​റ​ര്‍വ്യൂ. രാ​ജ്യ​ത്തു​ട​നീ​ളം ഇ​ത്ത​ര​ത്തി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തി ഇ​വ​ര്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ത​ട്ടി​യ​താ​യാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ല​ഭ്യ​മാ​യ വി​വ​രം. ത​ട്ടി​പ്പി​ന് ഇ​ര​യാ​യ വ്യ​ക്തി തൃ​ശൂ​ര്‍ സൈ​ബ​ര്‍ ക്രൈം ​വി​ഭാ​ഗ​ത്തി​ന് ന​ല്‍കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്​​റ്റ്. 

സൈ​ബ​ര്‍ ക്രൈം ​പൊ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ബ്രി​ജു​കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ല്‍ എ​സ്.​ഐ സു​നി​ല്‍കു​മാ​ര്‍, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​രാ​യ വി​നോ​ദ് ശ​ങ്ക​ര്‍, ശ്രീ​രാ​ഗ്, കി​ര​ണ്‍ലാ​ല്‍ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more