1 GBP = 103.68
breaking news

മെകുനു ചുഴലിക്കാറ്റിലും മഴയിലും പതിനൊന്ന് പേര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം

മെകുനു ചുഴലിക്കാറ്റിലും മഴയിലും പതിനൊന്ന് പേര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം

മസ്‌കറ്റ്: ഒമാനിലെ സലാലയില്‍ രൂപംകൊണ്ട മെകുനു ചുഴലിക്കാറ്റിലും മഴയിലും പതിനൊന്ന് പേര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. വെള്ളപ്പാച്ചിലില്‍ ഒരു മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാരെ കാണാതായിരുന്നു.

ഇതില്‍ ബിഹാര്‍ സ്വദേശി ഷംസീറി(30)ന്റെ മൃതദേഹം കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ഹാഫ കടല്‍ത്തീരത്തുനിന്നാണ് ഷംസീറിന്റെ മൃതദേഹം കണ്ടെത്തിയത്. സൈനിക ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി എംബസി വൃത്തങ്ങള്‍ അറിയിച്ചു. കണ്ണൂര്‍ പാലയോട് സ്വദേശി മധുവിനായുള്ള തിരച്ചില്‍ തുടരുകയാണ്. സലാലയിലെ റൈസൂത്തിലെ വെള്ളപ്പാച്ചിലില്‍പെട്ടാണ് ഇവരെ കാണാതായത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more