1 GBP = 103.87

ഇന്ത്യൻ നീക്കത്തിന്​ തിരിച്ചടിയായി മെഹുൽ ചോക്​സിക്ക്​ ജാമ്യം; ആൻറിഗ്വയിലേക്ക്​ തിരിച്ചുപോകാം

ഇന്ത്യൻ നീക്കത്തിന്​ തിരിച്ചടിയായി മെഹുൽ ചോക്​സിക്ക്​ ജാമ്യം; ആൻറിഗ്വയിലേക്ക്​ തിരിച്ചുപോകാം

ന്യൂഡൽഹി: ഇന്ത്യൻ ശ്രമങ്ങൾക്ക്​ തിരിച്ചടിയേകി, വിവാദ വജ്രവ്യാപാരി മെഹുൽ ചോക്​സിക്ക്​ ഡൊമനിക്കൻ ​ഹൈകോടതി ജാമ്യം നൽകി. 13,500 കോടി രൂപയുടെ വായ്​പതട്ടിപ്പ്​ നടത്തി ആൻറിഗ്വയിലേക്ക്​ നാടുവിട്ട ചോക്​സി, അവിടെ നിന്ന്​ ഡൊമനിക്കയിൽ എത്തിയതിനെ തുടർന്ന്​ അറസ്റ്റിലായിരുന്നു. തന്നെ​ ചിലർ തട്ടിക്കൊണ്ടുവന്നതാണെന്നായിരുന്നു ചോക്​സിയുടെ വാദം. ഡൊമിനിക്കയിൽ അനധികൃത കുടിയേറ്റത്തിന്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത്​ റിമാൻഡിലായിരുന്ന ചോക്​സിക്ക്​ ചികിത്സ ആവശ്യാർഥം ആൻറിഗ്വയിലേക്ക്​ തിരിച്ചുപോകാൻ കോടതി അനുമതി നൽകി.

2018 മുതൽ ആൻറിഗ്വൻ പൗരനായ ചോക്​സിക്ക്​ ഇഷ്​ടപ്പെട്ട ചികിത്സക്ക്​ അവകാശമുണ്ടെന്ന്​ ചൂണ്ടിക്കാട്ടിയ കോടതി, ഇദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ട അനധികൃത കുടിയേറ്റ കേസ്​ സ്​റ്റേ ചെയ്യുകയുമുണ്ടായി. ഇതോടെ ഡൊമനിക്കയിൽ നിന്ന്​ ഇന്ത്യയി​ലേക്ക്​ തിരിച്ചെത്തിക്കാമെന്ന പ്രതീക്ഷയിൽ നടപടികൾ നീക്കിയ കേന്ദ്ര സർക്കാറിന്​ തിരിച്ചടിയായിരിക്കുകയാണ്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more