1 GBP = 103.14

മേഗൻ വിവാഹ നിശ്ചയത്തിന് അണിഞ്ഞ ഗൗണാണ് ഫാഷൻ ലോകത്തെ സജീവ ചർച്ച. വില കേട്ട് ബോധം കെടരുത് – ഏകദേശം നാൽപ്പത്തെട്ടുലക്ഷം രൂപ

മേഗൻ വിവാഹ നിശ്ചയത്തിന് അണിഞ്ഞ ഗൗണാണ് ഫാഷൻ ലോകത്തെ സജീവ ചർച്ച. വില കേട്ട് ബോധം കെടരുത് – ഏകദേശം നാൽപ്പത്തെട്ടുലക്ഷം രൂപ

ലണ്ടൻ: ഹാരി രാജകുമാരന്റെ പ്രതിശ്രുത വധു മേഗന്റെ വിശേഷങ്ങൾ തീരുന്നേയില്ല. മേഗൻ വിവാഹ നിശ്ചയത്തിന് അണിഞ്ഞ ഗൗണാണ് ഫാഷൻ ലോകത്തെ സജീവ ചർച്ച. വില കേട്ട് ബോധം കെടരുത് – ഏകദേശം നാൽപ്പത്തെട്ടുലക്ഷം രൂപ. ബ്രിട്ടീഷ് വസ്ത്ര നിർമ്മാണ കമ്പനിയായ റാൽഫ് ആൻഡ് റൂസേയുടെ ബാൾ ഗൗണാണ് ഔദ്യോഗിക ഫോട്ടോ ഷൂട്ടിന് മേഗൻ അണിഞ്ഞത്.

അരവരെ തട്ടുപോലെ തോന്നിക്കുന്ന ഗൗണിന് സുതാര്യമായ ടോപ്പാണുള്ളത്. നെറ്റി ചുളിക്കേണ്ട; ലൈനിംഗ് ഉണ്ടായിരുന്നു. അതിനാൽ ശരീരഭംഗി അല്പംപോലും പുറത്തുകണ്ടില്ല. മനോഹരമായ ഗോൾഡൻ വർക്കുകളായിരുന്നു ടോപ്പിന്റെ പ്രധാന ആകർഷണം.
വിവാഹ നിശ്ചയത്തിന്റെ ഫോട്ടോയെടുക്കാൻ അനുവാദമുണ്ടായിരുന്ന അലെക്സി ലുബോമിർക്സിയാണ് ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചത്. ചടങ്ങിൽ നുഴഞ്ഞുകയറി ചിത്രങ്ങൾ പകർത്താൻ പപ്പരാസികൾ ശ്രമിച്ചെങ്കിലും വിജയിച്ചില്ല എന്നാണ് അറിയുന്നത്. ഇവരുടെ ശല്യം ഒഴിവാക്കുന്നതിന് കർശന നടപടികളാണ് സ്വീകരിച്ചിരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more