1 GBP = 103.12

നോർത്താംപ്ടണിൽ 1,300 വർഷം പഴക്കമുള്ള സ്വർണ്ണ നെക്ലേസ് കണ്ടെത്തി; ബ്രിട്ടനിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വിലപിടിപ്പുള്ളതെന്ന് റിപ്പോർട്ട്

നോർത്താംപ്ടണിൽ 1,300 വർഷം പഴക്കമുള്ള സ്വർണ്ണ നെക്ലേസ് കണ്ടെത്തി; ബ്രിട്ടനിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വിലപിടിപ്പുള്ളതെന്ന് റിപ്പോർട്ട്

നോർത്താംപ്ടൺ: നോർത്താംപ്ടണിൽ 1,300 വർഷം പഴക്കമുള്ള സ്വർണ്ണ നെക്ലേസ് കണ്ടെത്തി. പുരാവസ്തു ഗവേഷകർ 630-670 AD കാലഘട്ടത്തിലെ സ്വർണ്ണ നെക്ലേസാണ് കണ്ടെത്തിയത്, ബ്രിട്ടനിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വിലപിടിപ്പുള്ളതെന്നാണ് കരുതപ്പെടുന്നത്.

നോർത്താംപ്ടണിന് സമീപം കണ്ടെത്തിയ ആഭരണങ്ങളിൽ 30 പെൻഡന്റുകൾ റോമൻ നാണയങ്ങൾ, സ്വർണ്ണം, ഗാർണറ്റുകൾ, ഗ്ലാസ്, മുത്തുകൾ, അമൂല്യമായ കല്ലുകൾ എന്നിവകൊണ്ട് നിർമ്മിച്ചവയാണ്. 1,300 വർഷം പഴക്കമുള്ള ഈ വസ്തു രാജകുടുംബം പോലുള്ള ഉയർന്ന പദവിയുള്ള ഒരു സ്ത്രീയുടേതാണെന്ന് കരുതപ്പെടുന്നു. ആർക്കിയോളജി വിഭാഗം ഒരു പുരാതന ശവക്കുഴിയിൽ നിന്നാണ് ഇത് കണ്ടെത്തിയത്.

കണ്ടെത്തലിനെ അന്താരാഷ്ട്രതലത്തിൽ പ്രാധാന്യമുള്ളതായി വിദഗ്ധർ പറയുന്നു. നോർത്താംപ്ടണിന് പടിഞ്ഞാറുള്ള ഹാർപോളിൽ ഒരു ഭവന വികസനത്തിന് മുന്നോടിയായി നടത്തിയ ഖനനത്തിലാണ് മ്യൂസിയം ഓഫ് ലണ്ടൻ ആർക്കിയോളജിയിലെ (മോള) പുരാവസ്തു ഗവേഷകർ ഈ മാല കണ്ടെത്തിയത്. മണ്ണിൽ നിന്ന് സ്വർണ്ണത്തിന്റെ ആദ്യ തിളക്കങ്ങൾ ഉയർന്നുവരാൻ തുടങ്ങിയപ്പോൾ ഇത് പ്രധാനപ്പെട്ട ഒന്നാണെന്ന് തങ്ങൾക്കറിയാമായിരുന്നുവെന്ന് മോളയിൽ നിന്നുള്ള അഞ്ചംഗ ടീമിനെ നയിച്ച ലെവെന്റെ-ബെൻസ് ബാലാസ് പറഞ്ഞു. എന്നിരുന്നാലും, ഇത് എത്രമാത്രം സവിശേഷമായിരിക്കുമെന്ന് തങ്ങൾക്ക് മനസ്സിലായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more