1 GBP = 104.19

നൂറു കണക്കിന് ടൺ മനുഷ്യാവയവങ്ങൾ ഉൾപ്പെടെയുള്ള ആശുപത്രി മാലിന്യങ്ങൾ എൻ എച്ച് എസ് കോൺട്രാക്ടറുടെ ഗോഡൗണിൽ കെട്ടിക്കിടക്കുന്നു; ഗുരുതര പരിസ്ഥിതി പ്രശ്നമെന്ന് മുന്നറിയിപ്പ്

നൂറു കണക്കിന് ടൺ മനുഷ്യാവയവങ്ങൾ ഉൾപ്പെടെയുള്ള ആശുപത്രി മാലിന്യങ്ങൾ എൻ എച്ച് എസ് കോൺട്രാക്ടറുടെ ഗോഡൗണിൽ കെട്ടിക്കിടക്കുന്നു; ഗുരുതര പരിസ്ഥിതി പ്രശ്നമെന്ന് മുന്നറിയിപ്പ്

ലണ്ടൻ: മനുഷ്യാവയവങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശരിയായ വിധത്തിൽ നിർമ്മാർജ്ജനം ചെയ്യാതെ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നതായി റിപ്പോർട്ട്. നൂറു കണക്കിന് ടൺ മാലിന്യമാണ് ഇത്തരത്തിൽ കെട്ടിക്കിടക്കുന്നതായി റിപ്പോർട്ട് വന്നിരിക്കുന്നത്. ഹെൽത്ത്കെയർ എൻവിറോണ്മെന്റ് സർവീസസ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെയാണ് പരാതി ഉയർന്ന് വന്നിരിക്കുന്നത്. അൻപതോളം എൻ എച്ച് എസ് ട്രസ്റ്റുകളിൽ നിന്ന് മുറിച്ച് മാറ്റപ്പെട്ട മനുഷ്യാവയവങ്ങൾ, കീമോതെറാപ്പി കെമിക്കൽസ്, അണുമുക്തമായ ശരീര ദ്രാവകം ഉൾപ്പെടെയുള്ള ആശുപത്രി മാലിന്യങ്ങൾ നിർമ്മാജ്ജനം ചെയ്യേണ്ട ഉത്തരവാദിത്വം എച്ച് ഇ എസ് ലിമിറ്റഡിനാണ്.

ഓരോ മാസവും 2500 ടണ്ണോളം ആശുപത്രി മാലിന്യങ്ങളാണ് കമ്പനി വിവിധ ട്രസ്റ്റുകളിൽ നിന്ന് ശേഖരിക്കുന്നത്. സർക്കാർ നൽകിയ വിദഗ്ധ നിർദ്ദേശങ്ങൾ പ്രകാരം നിശ്ചിത സമയത്തിനുള്ളിൽ മാലിന്യ സംസ്കരണം നടത്തണമെന്നാണ് ചട്ടം. എന്നാൽ നിയമങ്ങൾ കാറ്റിൽ പറത്തി കമ്പനിയുടെ യോർക്ക്ഷെയറിലെ നോര്മന്റൻ സൈറ്റിൽ മാത്രം ഏകദേശം 350 ടണ്ണോളം മാലിന്യങ്ങളാണ് കെട്ടിക്കിടക്കുന്നത്. ഒരു സമയം സ്റ്റോറേജ് ചെയ്യാൻ കഴിയുന്നത് 70 ടൺ മാത്രമായിരിക്കെയാണ് ഈ ഗുരുതര വീഴ്ച.

വിവിധ സർക്കാർ പരിതസ്ഥിതി ഏജൻസികളുടെ നിർദ്ദേശപ്രകാരം കമ്പനിക്കെതിരെ ശക്തമായ എൻ എച്ച് എസ് നടപടികൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയില്ലെന്ന് സർക്കാർ പറയുമ്പോഴും വിവിധ ഏജൻസികൾ സൈറ്റുകൾ സന്ദർശിച്ച് വേണ്ട നടപടികൾ സ്വീകരിക്കുന്നുണ്ട്. ഹ്യുമൻ ടിഷ്യൂസും സർജിക്കൽ വേസ്റ്റും ഉൾപ്പെടെയുള്ളവ ശരിയായ രീതിയിൽ ശീതീകരിച്ചാണോ സൂക്ഷിക്കുന്നതെന്ന അന്വേഷണങ്ങളാണ് ഇപ്പോൾ നടത്തി വരുന്നത്. വരും ദിവസങ്ങളിൽ കമ്പനിക്കെതിരെ കൂടുതൽ നടപടികളുണ്ടാകുമെന്നാണ് സൂചന.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more