1 GBP = 103.89
breaking news

എലിപ്പനി മരണം തുടരുന്നു; സംസ്ഥാനത്ത് ചികിത്സ പ്രോട്ടോകോള്‍ പ്രഖ്യാപിച്ചു

എലിപ്പനി മരണം തുടരുന്നു; സംസ്ഥാനത്ത് ചികിത്സ പ്രോട്ടോകോള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് എലിപ്പനി മരണം തുടരുന്നു. കോഴിക്കോട് ജില്ലയിൽ ഇന്നലെ ഒരാള്‍ എലിപ്പനി ബാധിച്ച് മരിച്ചു. പനി ബാധിച്ച് ഇന്നലെ മരിച്ച മൂന്ന് പേരില്‍ എലിപ്പനിയുടെ രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ആഗസ്ത് 8ന് ശേഷം കോഴിക്കോട് ജില്ലയില്‍ മാത്രം 11 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ആലപ്പുഴയില്‍ നാല് പേര്‍ക്ക് കൂടി എലിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ചികിത്സ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചു.

കോഴിക്കോട് ജില്ലയില്‍ ഇന്നലെ പനി ബാധിച്ച് നാല് പേര്‍ മരിച്ചു. ഒരാള്‍ക്ക് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. മറ്റു മൂന്ന് പേരും എലിപ്പനി രോഗലക്ഷണങ്ങളോടെയായിരുന്നു ചികിത്സ തേടിയിരുന്നത്. ഇതോടെ ജില്ലയില്‍ പതിനൊന്ന് പേരായി എലിപ്പനി ബാധിച്ച് മരിക്കുന്നത്. ചികിത്സ തേടിയ 43 പേര്‍ക്ക് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. 131 പേര്‍ രോഗലക്ഷണങ്ങളോടെയാണ് ചികിത്സയില്‍ കഴിയുന്നത്. ആലപ്പുഴയില്‍ മൂന്ന് പേരാണ് എലിപ്പനി മൂലം മരിക്കുന്നത്. ചികിത്സയില്‍ കഴിയുന്ന നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എലപ്പനി പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more